നെയ്യാറ്റിന്‍കര : മര്യാപുരത്ത് ബി.ജെ.പി പ്രവര്‍ത്തകനായ ആറയൂര്‍ കോളനി വാറുതട്ട് വിളവീട്ടില്‍ അനില്‍ കുമാര്‍ (46) കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യ പ്രതിയുള്‍പ്പെടെ ആറുപേര്‍ പൊലീസ് പിടിയിലായി. മുഖ്യപ്രതിയായ മരിയാപുരം സ്വദേശി മനു, കൂട്ടാളികളായ ബിനു, അമരവിള സ്വദേശി മനു എന്നിവരുള്‍പ്പെട്ട ആറംഗ സംഘത്തെയാണ് മനുവിന്റെ നാഗര്‍കോവിലിലുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്ന് പിടികൂടിയത്.
ഞായറാഴ്ച രാത്രി 10.30ന് മര്യാപുരം ജംഗ്ഷനിലെ പള്ളിക്ക് സമീപമായിരുന്നു സംഭവം. കഴുത്തിന് കുത്തേറ്റ് നിലവിളിക്കുമ്പോള്‍ പൂര്‍വകാല സുഹൃത്തുക്കളായിരുന്ന മനുവും ബിനുവും മറ്റ് രണ്ടുപേരും രണ്ട് ബൈക്കുകളില്‍ രക്ഷപ്പെട്ട് പോകുന്നത് കണ്ടതായി പരിസരവാസികള്‍ നല്‍കിയ സൂചനയാണ് കൊലയാളി സംഘത്തെ തിരിച്ചറിയാന്‍ സഹായകമായത്. അനില്‍കുമാറിനൊപ്പം മുമ്പ് ചക്കക്കച്ചവട സംഘത്തിലുള്‍പ്പെട്ടിരുന്നവരാണ് പിടിയിലായവര്‍. അനില്‍കുമാറും പ്രതികളുടെ സംഘവും തമ്മില്‍ കഴിഞ്ഞ കുറച്ച് നാളുകളായി തുടര്‍ന്നു വരുന്ന വഴക്കും പ്രശ്‌നങ്ങളുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി സുള്‍ഫിക്കര്‍, സി.ഐ : സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Post Your Comments