International

നടന്നത് ഭീകരാക്രമണം തന്നെ; ലോറി ഡ്രൈവര്‍ പാക് പൗരനെന്ന് റിപ്പോര്‍ട്ട്

ബര്‍ലിന്‍: ജര്‍മ്മനിയിലെ ബര്‍ലിനില്‍ നടന്ന ആക്രമണം ഭീകരാക്രമണമാണെന്ന് സംശയം. തിരക്കേറിയ സ്ഥലത്തേക്ക് ലോറി പാഞ്ഞു കയറി 12 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തിരുന്നു. ഡ്രൈവറെ ചോദ്യം ചെയ്യലിനിടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.

അപകടത്തില്‍ 50 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ലോറി ഡ്രൈവര്‍ പാക്കിസ്ഥാന്‍ പൗരനാണെന്ന് സ്ഥിരീകരിച്ചു. 23 വയസു മാത്രം പ്രായമുള്ള ഇയാള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അഭയാര്‍ഥികളുടെ ഒഴുക്കുണ്ടായ കൂട്ടത്തില്‍ ജര്‍മനിയില്‍ എത്തിപ്പെട്ടാതായിരുന്നു. നഗരത്തോട് ചേര്‍ന്നുള്ള അഭയാര്‍ഥി ക്യാംപിലായിരുന്നു താമസം. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button