മസ്‌കത്ത് : നവംബര്‍ അവസാനത്തെ കണക്കനുസരിച്ച് ഒമാനിലെ ജനസംഖ്യ 45.5 ലക്ഷം കവിഞ്ഞു. തൊട്ടു മുന്‍മാസത്തെ അപേക്ഷിച്ച് 0.3 ശതമാനം വര്‍ധനവാണ് ഉണ്ടായതെന്ന് ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. ജനസംഖ്യയില്‍ 20.8 ലക്ഷം പേര്‍ പ്രവാസികളാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
ജനസംഖ്യയുടെ 54.1 ശതമാനമാണ് സ്വദേശികളുടെ എണ്ണം. എന്നാല്‍, മസ്‌കത്ത് ഗവര്‍ണറേറ്റില്‍ പ്രവാസികളാണ് ഭൂരിപക്ഷം. ഇവിടെ 34.7 ശതമാനം സ്വദേശികള്‍ മാത്രമാണുള്ളത്. ഏറ്റവുമധികം ജനസംഖ്യയുള്ളത് മസ്‌കത്ത് ഗവര്‍ണറേറ്റിലാണ്. 9,62,479 ആണ് മസ്‌കത്തിലെ വിദേശികളുടെ എണ്ണം. വടക്കന്‍ ബാത്തിനയാണ് ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്ത്. 4,86,144 ലക്ഷം സ്വദേശികളും 2,66,713 വിദേശികളുമാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള ദോഫാറിലും സ്വദേശികളെ അപേക്ഷിച്ച് വിദേശികളുടെ എണ്ണത്തില്‍ അല്‍പം വര്‍ധനവുണ്ട്. 2,48,367 വിദേശികളും 2,06,347 സ്വദേശികളുമാണ് ഇവിടെയുള്ളത്.
ബുറൈമിയിലും വിദേശികളുടെ എണ്ണം വര്‍ധിച്ചതായി കണക്കുകള്‍ പറയുന്നു. 58,979 പ്രവാസികളും 54,108 സ്വദേശികളുമാണ് ബുറൈമിയില്‍ ഉള്ളത്. ദാഖിലിയ 4,54,806 (116,386 വിദേശികള്‍), തെക്കന്‍ ബാത്തിന 4,13,474 (1,18,642 വിദേശികള്‍), തെക്കന്‍ ശര്‍ഖിയ 3,08,807 (1,10,988 വിദേശികള്‍), വടക്കന്‍ ശര്‍ഖിയ 2,77,441 (1,06,239 വിദേശികള്‍), അല്‍ ദാഹിറ 2,11,010 (61,494 വിദേശി), അല്‍ വുസ്ത 45,574 (21,624 വിദേശികള്‍) എന്നിങ്ങനെയാണ് മറ്റ ഗവര്‍ണറേറ്റുകളിലെ ജനസംഖ്യ. 44,421 പേര്‍ മാത്രമുള്ള മുസന്ദമാണ് ഒമാനിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ പട്ടണം. 16,883 പ്രവാസികളാണ് ഇവിടെയുള്ളത്.
Post Your Comments