NewsIndia

നോട്ട് അസാധുവാക്കൽ; ഊര്‍ജിത് പട്ടേല്‍ വിശദീകരണം നൽകും

ന്യൂഡല്‍ഹി: പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ നോട്ട് അസാധുവാക്കല്‍ നടപടിയെക്കുറിച്ച് ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ വിശദീകരിക്കും. ഇക്കാര്യം പാര്‍ലമെന്റ് വെബ്‌സൈറ്റിലാണ് വ്യക്തമാക്കിയിട്ടുള്ളത്. നോട്ട് അസാധുവാക്കലിനെക്കുറിച്ചും തുടര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സമിതി അംഗങ്ങള്‍ക്ക് മുന്നില്‍ വ്യാഴാഴ്ച രാവിലെ 11 മുതല്‍ അദ്ദേഹം വിശദീകരണം നൽകും.

കേന്ദ്രസര്‍ക്കാര്‍ നവംബര്‍ എട്ടിനാണ് 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയത്. ഇതോടെ രാജ്യത്തെ 86 ശതമാനം പഴയ നോട്ടുകളും അസാധുവായി. ജനങ്ങള്‍ക്ക് ആവശ്യമായ പുതിയ നോട്ടുകള്‍ അച്ചടിച്ചിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് അവകാശപ്പെടുന്നുണ്ടെങ്കിലും ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായിട്ടില്ല. നോട്ടുക്ഷാമം മൂലമുള്ള ദുരിതങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നികുതി ഇളവുകള്‍ അടക്കമുള്ളവ പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button