ന്യൂഡല്‍ഹി: പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുന്ന പ്രതിപക്ഷത്തിനെതിരെ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മോദി. അഴിമതി ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രതിപക്ഷം പാര്‍ലമെന്റ് തടസപ്പെടുത്തുകയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ അഴിമതി വിരുദ്ധതയുടെ മാതൃകയാകണമെന്നും മോദി പറഞ്ഞു.
രാജ്യത്ത് അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കുക എന്നതാണ് തന്റെ സര്‍ക്കാരിന്റെ ലക്ഷ്യം. ലോക്‌സഭയില്‍ സ്പീക്കര്‍ക്ക് നേരെ പേപ്പറുകള്‍ കീറിയെറിയുന്നതും നടപടികള്‍ തടസപ്പെടുത്തുന്നതും അഴിമതി പുറത്തുവരുമോ എന്ന ഭയം മൂലമാണെന്നും മോദി പറഞ്ഞു. ഇത്തരം ആളുകള്‍ക്ക് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുമ്പോള്‍ 50 പ്രാവശ്യം ആലോചിക്കണം.
ഉത്തര്‍പ്രദേശില്‍ മാറ്റത്തിന്റെ കാലമാണ് ഉണ്ടാകാന്‍ പോകുന്നത്. ഉത്തര്‍പ്രദേശിലെ യുവജനങ്ങള്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക തൊഴില്‍ പദ്ധതികള്‍ തയാറാക്കുമെന്നും മോദി പറഞ്ഞു.
Post Your Comments