ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനുശേഷം രാഷ്ട്രീയപ്പാര്‍ട്ടി ഫണ്ടുകള്‍ക്ക് ആദായനികുതിവകുപ്പ് പ്രത്യേക ഇളവൊന്നും നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍. 1961-ലെ ആദായനികുതിനിയമത്തിലെ 13 എ വകുപ്പനുസരിച്ച് നിലവിലുള്ള ഇളവ് മാത്രമേ രാഷ്ട്രീയപാർട്ടികൾക്ക് ലഭിക്കൂ.വാടക, മറ്റുമാര്‍ഗങ്ങളില്‍നിന്നുള്ള വരുമാനം, വ്യക്തികള്‍ സ്വന്തംനിലയ്ക്ക് നല്‍കുന്ന സംഭാവനകള്‍ തുടങ്ങിയവയ്ക്ക് ഈ വകുപ്പനുസരിച്ച് നികുതിയിളവ് ലഭിക്കും. കൂടാതെ ഏതുനിലയ്ക്കും അവ സൂക്ഷ്മമായി പരിശോധിക്കാന്‍ ആദായനികുതിവകുപ്പ് നിയമത്തില്‍ വകുപ്പുകളുമുണ്ട്.
20,000 രൂപയില്‍ കുറഞ്ഞ സംഭാവന നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കേണ്ടതില്ല. അതേസമയം രജിസ്റ്റര്‍ചെയ്ത രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കാണ് ഈ ഇളവുകള്‍ ബാധകം.പാര്‍ട്ടിഫണ്ട് ബാങ്കില്‍ നിക്ഷേപിക്കാൻ അനുമതി നൽകിയതിനെതുടർന്ന് പലതരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കേന്ദ്ര പ്രത്യക്ഷനികുതിബോര്‍ഡിന്റെ പത്രകുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.
Post Your Comments