സിറിയയില്‍ നിന്നും ഹൃദയഭേദകമായ നിരവധി വാര്‍ത്തകളാണ് ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത്. യുദ്ധത്തില്‍ നിരവധി പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്യുന്നുണ്ട്. മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന കാഴ്ചകള്‍ കണ്ടുനില്ക്കാന് പറ്റാത്തതുമാണ്. പിഞ്ചുകുട്ടികളുടെ അവസ്ഥ വേദനാജനകമാണ്.
യുദ്ധത്തില്‍ തലയ്ക്ക് പരിക്കേറ്റ അഞ്ചു വയസുകാരനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ വാര്‍ത്തയാണ് കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ശസ്ത്രക്രിയയ്ക്ക് നല്കാന് അനസ്തേഷ്യ ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയാ സമയത്ത് ബാലന് ഉച്ചത്തില്‍ ഖുര്‍ആന്‍ ചൊല്ലുകയായിരുന്നു. ഹൃദയം നുറുക്കുന്ന ആ കാഴ്ച ആര്‍ക്കാണ് കണ്ട് നില്ക്കാന് കഴിയുക.
ഈ വാര്‍ത്ത വായിച്ച മാധ്യമപ്രവര്ത്തകന് ലൈവായി പൊട്ടിക്കരഞ്ഞു. സംഭവത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. തലയുടെ പിന്നിലാണ് പരിക്കേറ്റത്. പച്ചമാംസത്തില്‍ കത്തിവെക്കുമ്പോള്‍ നിലവിളിക്കാതെ ഖുര്‍ആന്‍ വാക്യങ്ങള്‍ ഉരുവിടുകയാണ് ആ ബാലന്. ദൃശ്യങ്ങള്‍ കണ്ടശേഷം വാര്‍ത്ത വായന തുടരാന്‍ അവതാരകന് സാധിച്ചില്ല. ഈ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
Post Your Comments