International

സ്‌ഫോടനം: 13 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധിപേര്‍ക്ക് പരിക്ക്

ഇസ്താംബുള്‍: തുര്‍ക്കിയില്‍ വീണ്ടും അജ്ഞാതരുടെ ആക്രമണം. സ്‌ഫോടനത്തില്‍ പതിമൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. സൈനികര്‍ സഞ്ചരിച്ചിരുന്ന ബസിനുനേരെയായിരുന്നു ആക്രമണം. സംഭവത്തില്‍ 48 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

തുര്‍ക്കിയിലെ കൈസേരിയില്‍ നിറുത്തിയിട്ടിരുന്ന കാറാണ് പൊട്ടിത്തെറിച്ചത്. കാറില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചിരുന്നു. പരിക്കേറ്റവരില്‍ സൈനികരും സാധാരണക്കാരും ഉള്‍പ്പെടുന്നു. ഡിസംബര്‍ 10ന് ഇസ്താംബുളിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലും ആക്രമണം ഉണ്ടായിരുന്നു. സ്‌ഫോടനത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് വീണ്ടും സ്‌ഫോടനം ഉണ്ടായിരിക്കുന്നത്.

സംഭവത്തിനുപിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. കുര്‍ദിഷ് തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button