വാഷിങ്ടണ്‍: ലോകത്തില്‍ ഏറ്റവും പെട്ടെന്ന് വളര്‍ച്ച നേടുന്ന സാമ്പത്തിക മേഖലയാണ് ഇന്ത്യയുടേതെന്ന് യുഎസ്. ഇന്ത്യയിലെ പൊതുമേഖല സംവിധാനങ്ങളില്‍ പലതും ഫലപ്രദമായല്ല പ്രവര്‍ത്തിക്കുന്നത്. കൂടാതെ രാജ്യത്തെ ജനസംഖ്യാ നിരക്ക് വര്‍ധിച്ചു വരുന്നു. എന്നിട്ടും മറ്റു രാജ്യങ്ങളേക്കാള്‍ വളര്‍ച്ച കൈവരിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ടെന്നും വൈറ്റ്ഹൗസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഇന്ത്യന്‍ സാമ്പത്തിക മേഖല അതിശക്തമാണെന്നാണ് യു.എസ് നിരീക്ഷകരുടെ അഭിപ്രായം .
2016 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 7.3 ശതമാനം മൊത്ത ആഭ്യന്തരഉത്പാദനമാണ് ഇന്ത്യയിലുണ്ടായത്. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ വേണ്ടത്ര പുരോഗതിനേടിയിട്ടില്ല. എന്നാല്‍, ഈ രാജ്യങ്ങളെപ്പോലെ തന്നെ വളര്‍ച്ച കൈവരിക്കാന്‍ ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്കായി.
Post Your Comments