പാലക്കാട്: മന്‍മോഹന്‍ സിങ്ങ് ഭരിച്ച കാലത്ത് ജനങ്ങളുടെ കയ്യില്‍ പണമുണ്ടായിരുന്നത്രെ, മോദി ഭരിക്കുമ്പോള്‍ ഇല്ലെന്നാണ് വാദം. അടുപ്പ് കൂട്ടിയത് പോലെ 3 ചാനല്‍ പ്രവര്‍ത്തകര്‍ ഇരുന്ന് പരസ്പരം മണ്ടത്തരം വിളിച്ചു പറയുന്ന ഈ കലാപരിപാടിയില്‍ ഒരു ഗുണമുണ്ട് . പറയുന്നത് മണ്ടത്തരമാണെന്ന് ചൂണ്ടികാണിക്കാന്‍ ആരുമില്ല, പക്ഷേ ഇവര്‍ക്കൊക്കെ തെളിവ് കൊടുക്കണമല്ലോ എന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോദി ഭരണകാലത്തെ സാമ്പത്തിക മികവ് തെളിവ് സഹിതം ചൂണ്ടിക്കാട്ടി അദ്ദേഹം രംഗത്ത് എത്തിയത്.
Read Also: ഷംസീര്‍ എന്താണ് പറഞ്ഞതെന്ന് മനസിലാക്കാതെ വര്‍ഗീയവത്ക്കരണത്തിനാണ് എന്‍എസ്എസ് ശ്രമിക്കുന്നത്: സിപിഎം
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..
‘അടുപ്പ് കൂട്ടിയത് പോലെ 3 ചാനല്‍ പ്രവര്‍ത്തകര്‍ ഇരുന്ന് പരസ്പരം മണ്ടത്തരം വിളിച്ചു പറയുന്ന ഈ കലാപരിപാടിയില്‍ ഒരു ഗുണമുണ്ട്. പറയുന്നത് മണ്ടത്തരമാണെന്ന് ചൂണ്ടികാണിക്കാന്‍ ആരുമില്ല. ആകാശത്തിന് കീഴിലുള്ള ഏത് കാര്യത്തെപ്പറ്റിയും ആധികാരികമായി സംസാരിച്ച് കളയും. മന്‍മോഹന്‍ സിങ്ങ് ഭരിച്ച കാലത്ത് ജനങ്ങളുടെ കയ്യില്‍ പണമുണ്ടായിരുന്നത്രെ. മോദി ഭരിക്കുമ്പോള്‍ ഇല്ലെന്നാണ് വാദം . എന്താണ് വസ്തുത എന്ന് കണക്കുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാമല്ലോ’.
‘2014 ല്‍ ഇന്ത്യക്കാരന്റെ Per capital income 1060 ഡോളറായിരുന്നു. 9 വര്‍ഷം കൊണ്ട് അതിരട്ടിയായി ഇപ്പോള്‍ 2105 ഡോളറാണ്. അതായത് മന്‍മോഹന്‍ ഭരിക്കുമ്പോള്‍ ഉള്ളതിന്റെ ഇരട്ടി പണം ഇന്ന് ഇന്ത്യാക്കാരന്റെ കൈവശമുണ്ട്. 2013 – 14 സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ വിറ്റത് 6,33,656 ട്രാക്റ്ററുകളാണെങ്കില്‍ 2022 – 23 സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ വിറ്റത് 9.44 ലക്ഷം ട്രാക്റ്ററുകളാണ് . ആരാണ് ട്രാക്റ്റര്‍ വാങ്ങുന്നത്? കര്‍ഷകര്‍. ധനശേഷി ഉള്ളതുകൊണ്ടാണല്ലോ മന്‍മോഹന്‍ കാലത്തേക്കാള്‍ മൂന്ന് ലക്ഷം ട്രാക്റ്ററുകള്‍ അധികമായി കര്‍ഷകര്‍ വാങ്ങിയത്?’
‘2014 ല്‍ ഇന്ത്യക്കാര്‍ വാങ്ങിയത് 17,86,899 പാസഞ്ചര്‍ കാറുകള്‍ . 2022 ല്‍ അത് 38.9 ലക്ഷം പാസഞ്ചര്‍ കാറുകളായി വര്‍ദ്ധിച്ചു. അതായത് കാര്‍ വാങ്ങാന്‍ ശേഷിയുള്ള ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായി’.
‘2014 ല്‍ ബാത്ത്‌റൂമില്‍ മഴക്കോട്ടിട്ട് കുളിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രധാനമന്ത്രി ആയിരിക്കുമ്പോള്‍ ജനസംഖ്യയില്‍ പകുതിയില്‍ താഴെ പേര്‍ക്ക് മാത്രമായിരുന്നു ബാങ്ക് അക്കൗണ്ട് ഉണ്ടായിരുന്നതെങ്കില്‍ ജന്‍ ധന്‍ യോജന പ്രകാരം ബാങ്ക് അക്കൗണ്ട് തുറന്നവരുടെ എണ്ണം 47.84 കോടിയാണ്. ജന്‍ധന്‍ അക്കൗണ്ട് തുറന്നവരില്‍ ബഹുഭൂരിപക്ഷം ഈ നാട്ടിലെ പാവപ്പെട്ടവരാണ്. 2 ലക്ഷം കോടി രൂപയാണ് ഈ നാട്ടിലെ പാവപ്പെട്ടവര്‍ ജന്‍ധന്‍ അക്കൗണ്ടില്‍ നിക്ഷേപിച്ചത്. ഈ നാട്ടിലെ പാവപ്പെട്ടവന്റെ ശക്തിയാണത്’.
‘ലോകത്തില്‍ ഏറ്റവുമധികം ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ നടക്കുന്ന രാജ്യവും നമ്മുടെ ഇന്ത്യയായി . 2014ല്‍ കേവലം 127 കോടി ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ നടന്ന സ്ഥലത്ത് 12735 കോടി ട്രാന്‍സാക്ഷനുകളാണ് കഴിഞ്ഞ ഒരു വര്‍ഷം നടന്നത്. ഇക്കഴിഞ്ഞ ദിവസം ഒറ്റ ട്രാന്‍സാക്ഷനില്‍ 17000 കോടി രൂപയാണ് ഇന്ത്യയിലെ എട്ടര കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചത്. കോണ്‍ഗ്രസ് ഭരണകാലത്ത് 1 രൂപ ഡല്‍ഹിയില്‍ നിന്നയച്ചാല്‍ 15 പൈസയാണ് ജനങ്ങളിലേക്ക് എത്തിയിരുന്നതെങ്കില്‍ 1 രൂപയും അതിന്റെ പലിശയും ഇന്ന് ജനങ്ങളിലേക്ക് എത്തുന്നു’.
‘വിസ്താര ഭയം കൊണ്ട് ഈ കുറിപ്പ് ഇവിടെ അവസാനിപ്പിക്കുന്നു . ചാനലുകളിലെ അടുപ്പു കൂട്ടി ചര്‍ച്ചകളില്‍ അഭിപ്രായം പറയുന്ന അവതാരകര്‍ മഹാസംഭവമാണെന്ന് കരുതരുത് എന്നാണ് എഴുതിയതിന്റെ താല്‍പ്പര്യം’ .
Post Your Comments