NewsIndia

കള്ളപ്പണവേട്ട; 2 കോടിയോളം രൂപ പിടിച്ചെടുത്തു

സർക്കാർ ഏജൻസികൾ രാജ്യവ്യാപകമായി നടത്തുന്ന നോട്ടുവേട്ട തുടരുന്നു. ഇതുവരെ രണ്ടു കോടിയോളം രൂപയാണ് പിടികൂടിയത്. 1.4 കോടി രൂപയാണ് ഡല്‍ഹിയില്‍ ഒരു കരാറുകാരനില്‍നിന്ന് ആദായനികുതി വകുപ്പ് പിടികൂടിയത്. ഇതില്‍ എട്ട് ലക്ഷം രൂപയും പുതിയ നോട്ടുകളാണ്. പി.എല്‍. സോണി എന്ന ഒരാളുടെ പക്കൽ നിന്നാണ് ഇവ പിടികൂടിയതെന്ന് അധികൃതർ വ്യക്തമാക്കി.

അതുപോലെ മഹാരാഷ്ട്രയിലെ വാഷിമില്‍ നിന്നും 41 ലക്ഷം രൂപ പിടികൂടി. നാഗ്പൂരില്‍നിന്ന് കരിഞ്ചന്തയിലേക്ക് മൂന്നുകാറുകളില്‍ യാത്രചെയ്യുകയായിരുന്ന 11 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2000-ത്തിന്റെ പുതിയ നോട്ടുകളും 100-ന്റെയും നോട്ടുകളാണ് പിടികൂടിയത്. മധ്യപ്രദേശിലെ ജബല്‍പുരില്‍ നിന്ന് ആറു ലക്ഷം രൂപ പിടികൂടി. ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിൽ അഞ്ചു പേരിൽ നിന്നാണ് ഈ തുക പിടിച്ചെടുത്തത്. ഇതില്‍ 285 നോട്ടുകള്‍ 2,000-ത്തിന്റെയാണ്. പിടികൂടിയവരിൽ രണ്ടുപേരുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടു. ഇവർ പഴയ നോട്ടുകള്‍ മാറിനല്‍കുന്ന റാക്കറ്റിലെ കണ്ണികളാണെന്ന് അധികൃതർ വ്യക്തമാക്കി. ബംഗാളിലെ മിഡ്‌നാപുരില്‍ എട്ട് ലക്ഷം രൂപയുടെ 2000-ത്തിന്റെ പുതിയ നോട്ടുകള്‍ പോലീസ് പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. വാഹന പരിശോധനയ്ക്കിടെയാണ് ഇവർ കുടുങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button