തൃശൂര്‍ : ഇന്ധനവില വര്‍ദ്ധനവിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നോട്ട് നിരോധനത്തില്‍ വലയുന്ന സാധാരണക്കാര്‍ക്കുള്ള ഇരുട്ടടിയാണ് ഇന്ധനവിലയെന്നാണ് ചെന്നിത്തല പറഞ്ഞത്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് കൂടുതല്‍ അരി ആവശ്യപ്പെടുന്നില്ല. കിട്ടിയ അരി എഫ്.സി.ഐ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുകയാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, രണ്ട് മാസമായി എഫ്.സി.ഐയില്‍ തുടരുന്ന തൊഴില്‍ പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപ്പെടണമെന്നും ആവശ്യപ്പെട്ടു.
റിലയന്‍സിന് ലാഭമുണ്ടാക്കി കൊടുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില വര്‍ധിപ്പിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രാദേശിക നികുതികള്‍ ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ ഇന്ധനവില കുറയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അരി പ്രതിസന്ധിയില്‍ സംസ്ഥാന സര്‍ക്കാരിനെയും ചെന്നിത്തല വിമര്‍ശിച്ചു. ക്രിസ്മസിന് സംസ്ഥാനത്തെ ജനങ്ങള്‍ പട്ടിണിയിലാകുന്ന സ്ഥിതിയാണ് ഉള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Post Your Comments