Technology

സ്മാർട്ട് ഫോണ്‍ വിപണിയിൽ ഇടം പിടിക്കാൻ ന്യൂബിയ ഇന്ത്യയിലേക്ക്

മിഡ് ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവരെ ലക്ഷ്യമാക്കി ചൈനീസ് ബ്രാന്‍റായ ZTE യുടെ സബ് ബ്രാന്‍റ് ന്യൂബിയയുടെ പുതിയ ഫോണ്‍ എൻ 1 ഇന്ത്യയിൽ പുറത്തിറങ്ങി. 190 ഗ്രാം ഭാരവും, 8.9 തിക്നസ് ഉള്ള ഫോൺ 5.5 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്പ്ലേയോട് കൂടിയാണ് വിപണിയിൽ എത്തുന്നത്. മീഡിയ ടെക് ഹെലിയോ പി10 ഒക്ടാകോർ പ്രോസസ്സർ ഉള്ള ഫോണിന്റെ റാം 3 ജിബി യും, ഇന്‍റേണല്‍ മെമ്മറി 32 ജി ബി യുമാണ് കൂടാതെ മെമ്മറി 128 ജിബി വരെ വർദ്ധിപ്പിക്കാന്‍ സാധിക്കും

മുന്നിലും,പിന്നിലും 13എംപി ക്യാമറയും, 5000 എംഎഎച്ച് ബാറ്ററിയുമാണ് ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. ആന്‍ഡ്രോയ്ഡ് മാഷ്മെലോ ഓപ്പറേറ്റിംഗ് സിസ്റ്റത്തോടുകൂടി ആമസോണ്‍ വഴി എത്തുന്ന ഫോണിന് 11,999 രൂപയാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button