
ഏവരെയും ഞെട്ടിച്ച് അഞ്ച് ക്യാമറയുള്ള ഫോൺ അവതരിപ്പിച്ച് എല്‍ ജി. പിന്നില്‍ മൂന്നു ക്യാമറകളും ,മുന്നില്‍ രണ്ടു ക്യാമറകളുമുള്ള വി40 തിങ്ക് എന്ന മോഡലാണ് അവതരിപ്പിച്ചത്. 6.4 ഇഞ്ച് ഹൈ ഡെഫനിഷന്‍ സ്‌ക്രീൻ, മുന്‍ഭാഗത്ത് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓ.എസായ 9.0 എന്നിവയാണ് ചില പ്രത്യേകതകൾ. എന്നാല്‍ കൂടുതല്‍ സവിശേഷതകൾ, ഡിസൈൻ, വില എന്നിവയെപറ്റിയുള്ള വിവരം പുറത്തുവിട്ടിട്ടില്ല. കാര്‍മിന്‍ റെഡ്, മൊറോക്കന്‍ ബ്ലൂ, പ്ലാറ്റിനം ഗ്രേ എന്നീ നിറങ്ങളില്‍ ലഭ്യമാകുന്ന വി40 തിങ്കിന്റെ ലോഞ്ചിങ് അടുത്തമാസം പ്രതീക്ഷിക്കാമെന്നു അന്താരാഷ്ട്ര ടെക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments