ന്യൂഡൽഹി: നോട്ട് അസാധുവാക്കൽ നടപ്പാക്കേണ്ടിയിരുന്നത് 1971 ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്ന കാലത്തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നോട്ട് അസാധുവാക്കണമെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി വൈ.ബി ചവാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് ഇനിയും തിരഞ്ഞെടുപ്പുകള്‍ നേരിടേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇന്ദിരാഗാന്ധി ആ നിർദേശം തള്ളുകയാണുണ്ടായത്. ബിജെപി പാർലമെന്ററി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
10 വർഷം പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് കള്ളപ്പണത്തിനെതിരെ ഒന്നും ചെയ്തില്ലെന്നും മോദി വ്യക്തമാക്കി. കോൺഗ്രസ് എന്നും രാജ്യത്തേക്കാൾ വലുതായി പാർട്ടിയെയാണു കണ്ടതെന്നും മോദി കുറ്റപ്പെടുത്തി. നോട്ട് നിരോധനത്തെ എതിര്‍ക്കുന്ന ഇടത് പാര്‍ട്ടികളുടെ സമീപനത്തെയും മോദി രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി.
Post Your Comments