ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണത്തെ ബിജെപി തള്ളി. രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. തെളിവുകളുണ്ടായിരുന്നെങ്കില്‍ 20 ദിവസം മുമ്പ് തന്നെ അവ പുറത്ത് വിട്ടു കോണ്‍ഗ്രസ് ഭൂകമ്പമുണ്ടാക്കുമായിരുന്നൂവെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി ആനന്ത് കുമാര്‍ പ്രതികരിച്ചു.
രാഹുലിന് ക്ഷമ നശിച്ചുവെന്ന് സൂചിപ്പിച്ച ആനന്ത് കുമാര്‍, സഭയുടെ ആദ്യ ദിനം മുതല്‍ക്കെ തങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും എന്നാല്‍ പ്രതിപക്ഷം സഭ അലങ്കോലപ്പെടുത്തി വരികയാണെന്ന് വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ പക്കല്‍ തെളിവുകളുണ്ടായിരുന്നൂവെങ്കില്‍ ഇതിനകം ഭൂകമ്പം നടത്തിയേനെയെന്ന് ആനന്ത് കുമാര്‍ അഭിപ്രായപ്പെട്ടു. പ്രതിപക്ഷം പാർലമെന്റ് പ്രവർത്തിക്കാൻ അനുവദിചില്ലെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു വ്യക്തമാക്കി. നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ കേന്ദ്രം ചര്‍ച്ചയ്ക്ക് തയ്യാറായിട്ടും എന്തുകൊണ്ടാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും സഭ നിരന്തരം തടസ്സപ്പെടുത്തിയതെന്ന് വെങ്കയ്യ നായിഡു മാധ്യമങ്ങളോട് ചോദിച്ചു.
രാഹുല്‍ ഗാന്ധി സംസാരിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹം. രാഹുല്‍ ഗാന്ധി സംസാരിച്ചാല്‍ കോണ്‍ഗ്രസിന്റെ മുഖപടം അഴിയുമെന്നും മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്കര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നോട്ടുനിരോധന വിഷയത്തില്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നതില്‍ നിന്നും പ്രധാനമന്ത്രി ഒളിപ്പോടുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
Post Your Comments