ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിലൂടെ പ്രതീക്ഷിച്ച ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയില്‍ നിന്നും കള്ളപ്പണത്തെ തുടച്ച് നീക്കുകയാണ് പ്രധാന ലക്ഷ്യം. ഇത് സാക്ഷാത്കരിക്കുമെന്ന് മോദി പറയുന്നു.
ജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളും സ്വയം സംരംഭകരാന്‍ അവസരങ്ങളും പുതിയ സമ്പദ് വ്യവസ്ഥ സൃഷ്ടിക്കും. രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ പരിവര്‍ത്തനം നേരിട്ട് കൊണ്ടിരിക്കുകയാണ്. ഭാവിയില്‍ രാജ്യം പൂര്‍ണമായി ഡിജിറ്റല്വത്ക്കരിക്കപ്പെടുമെന്നും മോദി വ്യക്തമാക്കി. നോട്ട് രഹിത സാമ്പത്തിക വ്യവസ്ഥയിലേക്ക് രാജ്യം ഉടന്‍ മാറുന്നതായിരിക്കും.
മെയ്ക്ക് ഇന്‍ ഇന്ത്യയുടെ രണ്ടാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം സാങ്കേതിക തലത്തില്‍ ഏറെ മുന്നേറിയെന്ന് മോദി പറഞ്ഞു. സ്റ്റാര്‍ട്ട് അപ്പുകളായിരിക്കും രാജ്യം കാണാനിരിക്കുന്ന അടുത്ത വലിയ വിപ്ലവമെന്നും മോദി പറഞ്ഞു.
Post Your Comments