ന്യൂഡല്‍ഹി: വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ ഐസിയുവില്‍ നിന്ന് മാറ്റിയതായി എയിംസ് അധികൃതര്‍ അറിയിച്ചു. സുഷമ വളരെ വേഗം സുഖം പ്രാപിക്കുന്നതായും അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ ആശുപത്രി വിടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ വ്യക്തമാക്കി.
മൂന്ന് ദിവസം മുന്‍പായിരുന്നു സുഷമയുടെ ശസ്ത്രക്രിയ. സുഷമ സ്വരാജിന് വൃക്ക ദാനം ചെയ്ത യുവതിയും എയിംസില്‍ സുഖം പ്രാപിച്ചു വരികയാണ്.
Post Your Comments