ന്യൂഡല്‍ഹി : നോട്ട് അസാധുവാക്കിയതിന് ശേഷം രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ നിന്നായി ഇരുന്നൂറ്റി നാല്‍പ്പത്തഞ്ച് കിലോ സ്വര്‍ണവും അറുപത് കോടി രൂപയും പിടികൂടി. സി ഐ എസ എഫ് ആണ് ഈ കണക്കുകൾ പുറത്തു വിട്ടത്.നവംബര്‍ എട്ടു മുതല്‍ ഈ മാസം എട്ടുവരെയുള്ള കണക്കാണ് ഇപ്പോള്‍ പുറത്തുവന്നത്.
അസാധുവാക്കിയ നോട്ടുകളാണ് കൂടുതലും പണമായി പിടിച്ചെടുത്തത്.ഗുജറാത്തിലെ ആറംഗ കുടുംബത്തില്‍ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയ പതിനാറ് കിലോയാണ് ഡല്‍ഹി വിമാനത്താവളത്തിൽ വെച്ച് പിടികൂടിയത് . ഒരു കിലോ വീതമുള്ള ബിസ്ക്കറ്റുകളാക്കി കുഞ്ഞുങ്ങളുടെ ഡയപ്പറിനനുള്ളില്‍ ഒളിപ്പിച്ചാണ് ഇവർ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
ഇവരിൽ നിന്ന് മാത്രമായി പിടിച്ചെടുത്ത സ്വർണ്ണത്തിനു അഞ്ചു കോടി രൂപയുടെ മതിപ്പുണ്ട്. ഇവർ ദുബായിൽ നിന്ന് വരികയായിരുന്നു.ഏറ്റവും കൂടുതല്‍ പണം പിടിച്ചത് മുംബൈ വിമാനത്താവളത്തില്‍ നിന്നാണ്. 18 കോടി 32 ലക്ഷം രൂപ.
Post Your Comments