KeralaNews

ആദിവാസി കുടികൾക്ക് തീയിട്ടത് കയ്യേറ്റക്കാർ -ആദിവാസി ഗോത്രമഹാസഭ

ഇടുക്കി: അടിമാലിയില്‍ ആദിവാസി കുടികള്‍ക്ക് തീയിട്ടത് ഭൂമി കയ്യേറ്റക്കാരെന്ന് ചൂണ്ടിക്കാട്ടി ആര്‍‍ഡിഒയ്ക്ക് ആദിവാസികള്‍ പരാതി നല്‍കി. അടിമാലി സ്വദേശികളായ ബോബന്‍, സുഹൃത്തുക്കളായ പൗലോസ്, ജോര്‍ജുകുട്ടി എന്നിവര്‍ക്കെതിരെയാണ് ആദിവാസികള്‍ പരാതി നല്‍കിയിരിക്കുന്നത്.അടിമാലി ഇരുമ്പു പാലത്തിന് സമീപമുള്ള പടിക്കപ്പ് ആദിവാസി കോളനിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് തീവെപ്പുണ്ടായത്.

സംഭവത്തെക്കുറിച്ച്‌ അടിമാലി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ മൂന്നാര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.ഉറങ്ങിക്കിടന്ന സ്ത്രീകള്‍ക്ക് നേരേയും അക്രമികളുടെ കയ്യേറ്റമുണ്ടായി. പരിക്കേറ്റ രണ്ട് സ്ത്രീകള്‍ താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. അടിമാലി പടിക്കപ്പിലെ പൊന്നപ്പനെന്ന ആദിവാസിയുടെയും സഹോദരിയുടെയും വീടുകളാണ് അക്രമികള്‍ തീ വച്ച്‌ നശിപ്പിച്ചത്.മൂന്നു കുടിലുകളാണ് കത്തിയമർന്നത്.

ആദിവാസികളുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന ചിലരാണ് കുടികള്‍ക്ക് തീയിട്ടതെന്നാണ് പ്രാഥമിക നിഗമനം. പാതിരാ കഴിഞ്ഞ സമയത്ത് ഗുണ്ടകളുമായെത്തിയ കൈയ്യേറ്റക്കാര്‍ അക്രമം അഴിച്ചു വിടുകയായിരുന്നെന്നാണ് ആദിവാസികള്‍ പോലീസില്‍ പരാതിപ്പെട്ടിട്ടുളളത്.പരാതിയിൽ പറഞ്ഞ മൂന്നു പേരും മുൻപും ആദിവാസികളുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് ആദിവാസികൾ പരാതിയിൽ പറയുന്നു. പ്രതികൾക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ സമരത്തിലേക്ക് പോകുമെന്ന് ആദിവാസി ഗോത്രമഹാസഭ നേതാക്കൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button