KeralaLatest News

തൃശ്ശൂരില്‍ ശൈശവ വിവാഹം: എട്ടാം ക്ലാസ്സുകാരിയെ വിവാഹം ചെയ്തത് 16-കാരന്‍

വാഴച്ചാലില്‍നിന്ന് മലക്കപ്പാറയിലേക്കാണ് പെണ്‍കുട്ടിയെ വിവാഹം കഴിച്ച് അയച്ചിരിക്കുന്നത്

ചാലക്കുടി: തൃശ്ശൂരിലെ തിരപ്പിള്ളി വാഴച്ചാലിലെ അടിച്ചിരിതൊട്ടി ആദിവാസി ഊരില്‍ ശൈശവ വിവാഹം റിപ്പോര്‍ട്ട് ചെയ്തു. പതിനാലുകാരിയായ പെണ്‍കുട്ടിയെ 16-കാരനാണ് വിവാഹം ചെയ്തത്. ഊരിലെ ആചാരപ്രകാരമായിരുന്നു വിവാഹം. ചാലക്കുടിയിലെ സ്‌കൂളില്‍ എട്ടാംക്ലാസില്‍ പഠിച്ചിരുന്ന പെണ്‍കട്ടി ക്ലാസില്‍ പഠിച്ചിരുന്ന പെണ്‍കുട്ടിയാണ് വിവാഹിതയായത്. വിദ്യാര്‍ത്ഥിനി സ്‌കൂള്‍ വരാത്തതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ശൈശവവിവാഹം പുറത്തു വന്നത്.

വാഴച്ചാലില്‍നിന്ന് മലക്കപ്പാറയിലേക്കാണ് പെണ്‍കുട്ടിയെ വിവാഹം കഴിച്ച് അയച്ചിരിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് പെണ്‍കുട്ടിയുടെ മാതാവ് മരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വിവാഹം നടന്നത്.

ട്രൈബല്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിച്ചിരുന്ന പെണ്‍കുട്ടി എട്ടാം ക്ലാസ്സുില്‍ വിജയിച്ചിരുന്നു. എന്നാല്‍ അധ്യന വര്‍ഷം തുടങ്ങി ഇത്ര ദിവസമായിട്ടും ക്ലാസ്സില്‍ എത്താത്തതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്.  പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞവിവരം ഹോസ്റ്റല്‍ അധികൃതര്‍ക്കും അറിയില്ല. സാധാരണയായി ആദിവാസി വിഭാഗത്തിലെ കുട്ടികള്‍ അവധിക്ക് വീടുകളിലേക്ക് പോയാല്‍ ദിവസങ്ങള്‍ കഴിഞ്ഞാണ് മടങ്ങിയെത്താറുള്ളത്. അതുകൊണ്ടു തന്നെ പെണ്‍കുട്ടിയെ കുറിച്ചുള്ള അന്വേഷണവും വൈകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button