Latest NewsKeralaNews

അടിമാലിയിൽ ആദിവാസി യുവാവിനെ കുത്തി കൊലപ്പെടുത്തി: പ്രതി അറസ്റ്റില്‍, വ്യക്തിവൈരാഗ്യമെന്ന് പോലീസ് 

ഇടുക്കി: അടിമാലിയിൽ ആദിവാസി യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. തലമാലി സ്വദേശി സിറിയക്കിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊരങ്ങാട്ടി സ്വദേശി അട്ടിലാനിക്കൽ സാജൻ ആണ് ഇന്നലെ രാത്രി 11-മണിയോടെ കൊല്ലപ്പെട്ടത്. വ്യക്തിവൈരാഗ്യമാണ് കൊലയ്‌ക്ക് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി.

കാപ്പ കേസിൽ ജയിലിൽ ആയിരുന്ന പ്രതി സിറിയക്ക് രണ്ട് മാസം മുൻപാണ് പുറത്തിറങ്ങുന്നത്. സിറിയക്കിനൊപ്പം കഴിഞ്ഞിരുന്ന സ്ത്രീയെയും ഇവരുടെ മകനെയും സാജൻ മർദ്ദിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തെ തുടർന്നാണ് കൊല നടത്തിയതെന്നാണ് പോലീസ് പറയുന്നത്.

മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടായി. പിന്നാലെ സിറിയക്ക് കയ്യിൽ കരുതിയ കത്തിയെടുത്ത് സാജനെ കുത്തുകയായിരുന്നു. തുടർന്ന് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസെത്തി പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button