വയനാട്: ഓരോ ഗോത്രത്തിനും അവരവരുടേതായ വിശ്വാസ ക്രമീകരണങ്ങളുണ്ട്. ആദിവാസി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് പഠന സൗകര്യങ്ങൾ ഉണ്ടെങ്കിലും അത് ഫലപ്രദമായ രീതിയിൽ ഉപയോഗിക്കാൻ കഴിയാറില്ല. അതിനു പിന്നിൽ ഒരു പരിധിവരെ അന്ധവിശ്വാസവും കാരണമാകാറുണ്ട്. അത്തരത്തിൽ ഒരു റിപ്പോർട്ടാണ് വയനാട്ടിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത്.
അന്ധവിശ്വാസം വീണ്ടും പലയിടത്തും വേരുപിടിക്കുകയാണ്. ആദിവാസി വിദ്യാര്‍ത്ഥിനിയുടെ പഠനം നിർത്തിയതിനു പിന്നിൽ അന്ധവിശ്വാസമെന്നു കണ്ടെത്തൽ. വയനാട് കാട്ടിക്കുളം പനവലിയിലാണ് അന്ധവിശ്വാസത്തെത്തുടര്‍ന്ന് ആദിവാസി വിദ്യാര്‍ത്ഥിനിയുടെ പഠനം നിർത്തിയത്. ഇതിനു പിന്നിൽ അപ്പപ്പാറയിലെ മുത്തുസ്വാമി എന്ന ജ്യോത്സ്യനാണ്.
read also: മദ്യപാനികൾ കുറയുന്നു, കേരളത്തിന് പ്രിയം ലഹരിയോട്
ആദിവാസികള്‍ക്കിടയിലെ പ്രധാന ജ്യോത്സ്യനാണ് മുത്തുസ്വാമി. ഇയാൾ കോളനികളിൽ പൂജ നടത്തി വിദ്യാര്‍ത്ഥികളെ ദൈവമായി പ്രഖ്യാപിക്കും. ഓരോ പൂജയ്ക്കും വാങ്ങുന്നത് 15,000 മുതല്‍ 25,000 രൂപ വരെയാണ്. ഏത് ആദിവാസി കോളനിയിലെത്തിയാലും അവിടെ ശാപമുണ്ട്, പൂജ ചെയ്യണം എന്ന് ഇയാള്‍ പറയും. ഇത് വിശ്വസിക്കുന്നവർ എങ്ങനെയെങ്കിലും പൂജയ്ക്കായി ഇയാൾ പറയുന്ന തുക സമ്മാനിക്കും. പൂജയെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ ദൈവമായി പ്രഖ്യാപിക്കും. ആ വിദ്യാര്‍ത്ഥിയെ അവിടെ നിര്‍മിക്കുന്ന അമ്ബലത്തിലെ പ്രധാനിയാക്കി മാറ്റും. അതോടു കൂടി പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു വിശ്വാസങ്ങൾക്ക് പിന്നാലെയാകും കുട്ടിയും കുടുംബവും.
ഇപ്പോഴിതാ ആദിവാസി കോളനികളില്‍ പൂജ നടത്താന്‍ എത്തുന്ന ജ്യോത്സ്യൻ കുട്ടിയുടെ ദേഹത്ത് ദൈവം കൂടിയെന്ന് പറഞ്ഞതും ചൊവ്വ, ശനി ദിവസങ്ങളില്‍ കോളനിയില്‍ പൂജകൾ നടക്കുന്നതും പുറത്ത് വന്നതിനു പിന്നാലേ ആദിവാസി കുടുംബങ്ങളെ അന്ധവിശ്വാസം പറഞ്ഞ് വിശ്വസിപ്പിച്ചയാള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ജില്ലാ ഭരണകൂടം. അന്ധവിശ്വാസം പറഞ്ഞു പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ എ.ഗീത പറഞ്ഞു.
Post Your Comments