തിരുവനന്തപുരം: ഏപ്രിൽ 6 നു നടക്കാൻ പോകുന്ന ഇലക്ഷനിൽ കേരളത്തിലെ ദളിത് സംഘടനകളുടെ വോട്ടുകൾ സി.പിഎമ്മിന് കിട്ടുമോ? എന്നത് ഏറെ പ്രസക്തമായ ചോദ്യമാണ്. സി പി എമ്മിൻ്റെ അടിത്തറ ദളിതരും ഈഴവരും അടങ്ങുന്ന പിന്നാക്ക ജനസമൂഹമാണ്. അതിൽ ചോർച്ച ഉണ്ടായപ്പോഴൊക്കെ ഇടതുപക്ഷം വീണിട്ടുമുണ്ട്.
കോട്ടയത്ത് നാഗമ്പടം സ്റ്റേഡിയത്തിൽ സി പി എം സംസ്ഥാന സമ്മേളനം നടക്കുമ്പോൾ കൊച്ചിയിൽ ദളിത് സംഘടനയുടെ പൊതുപരിപാടിയിൽ സോണിയാ ഗാന്ധിയാണ് പങ്കെടുത്തത് ദളിതരുടെ.ഇടതിൽ നിന്നും വലതിലേയ്ക്കു പ്രത്യക്ഷത്തിലുള്ള ചുവടുമാറ്റങ്ങളിലൊന്ന് അതായിരുന്നു. പിന്നീട് നവോത്ഥാന്നമതിൽ നിർമ്മാണ വേളയിൽ പുന്നല ശ്രീകുമാറും സംലവും ഇടതുപക്ഷത്തിനൊപ്പം തിരിച്ചു ചേർന്നു. അതേസമയം ടി.വി ബാബുവിൻ്റെ നേതൃത്വത്തിലുള്ള ദളിത് സംഘടന കൊച്ചി കായൽ സമ്മേളനത്തിൻ്റെ അനുസ്മരണവേദിയിൽ നരേന്ദ്ര മോദിയെ കൊണ്ടുവന്ന് തീവ്രവലതുപക്ഷ ഹിന്ദുത്വത്തോടുള്ള കൂറ് പ്രഖ്യാപിച്ചു.
read also:തീവ്രവാദ സംഘടനകളെ പിന്തുണച്ചു സംസാരിച്ചു; മസ്ജിദുല്‍ ഹറാമില്‍ ആയുധധാരി പിടിയില്‍
ഇടതു വലതു മുന്നണികളിൽ നിന്നു വേർപെട്ടു കൊണ്ട് ആദിവാസി നേതാവ് സി.കെ ജാനു എൻഡിഎയുടെ ഭാഗമായങ്കിലും നവോത്ഥാന മതിലിൻ്റെ കാലത്ത് ഇടതു പക്ഷത്തോട് ചേരുകയുണ്ടായി. കേരളത്തിൽ സ്വത്വവാദം രൂക്ഷമായിരുന്ന കാലയളവിലാണ് സി പി എം പട്ടികജാതി ക്ഷേമസമിതി [pks) രൂപീകരിക്കുന്നത്. ദളിത് വോട്ടുകൾ ഇടതു പക്ഷത്തിന് മിനിമം ഗ്യാരൻറി ഉറപ്പിക്കാൻ ഇതുവഴി കഴിയുകയും ചെയ്തു.
ഭരണ തുടർച്ചയെന്ന പ്രചരണം ശക്തമായതോടെ ദളിത് സമൂഹങ്ങൾ ഇടതിൽ പ്രതീക്ഷ അർപ്പിക്കുമെന്നതിനാൽ ദളിത് വോട്ടുകൾ. ഇടതു പക്ഷത്തിനു തന്നെ ലഭിക്കും. സമയ ബന്ധിതമായ പെൻഷൻ വിതരണവും കിറ്റ് വിതരണവും നടത്തിയ സർക്കാരിനെ ഇക്കൂട്ടർ കൈവെടിയില്ല എന്ന കാര്യം ഉറപ്പ്. നേതാക്കന്മാരായ പുന്നല ശ്രീകുമാറും ബാബുവും സി.കെ. ജാനുവും പറയുന്ന ആഹ്വാനത്തിനൊപ്പം ദളിത് ആദിവാസി വിഭാഗങ്ങളുടെ മനസാക്ഷി വോട്ട് ഇടതിനൊപ്പം ആയിരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് പിണറായി വിജയൻ.
Post Your Comments