India

ട്രെയിന്‍ ടിക്കറ്റ്‌ നിരക്ക് കൂടാന്‍ സാധ്യത

ന്യൂ ഡൽഹി : റെയിൽവേക്കായി കേന്ദ്രധനമന്ത്രാലയത്തിനു സമർപ്പിച്ച പ്രത്യേക സുരക്ഷാ ഫണ്ട് പദ്ധതിക്ക് ധനമന്ത്രാലയം അംഗീകാരം നല്‍ക്കാത്തതിനെ തുടര്‍ന്ന് ട്രെയിന്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ റെയില്‍വേയ്ക്ക് മേല്‍ സമ്മർദ്ദം.

ഫണ്ട് വിസ്സമ്മതിച്ച സാഹചര്യത്തിൽ പ്രത്യേക സേഫ്റ്റി സെസ് ഏര്‍പ്പെടുത്തി സുരക്ഷാ ഫണ്ടിന് പണം കണ്ടെത്തുവാനും. തേര്‍ഡ് എസി, സ്ലീപ്പര്‍ ക്ലാസ്സ് ,സെക്കന്‍ ക്ലാസ്സ്, ഫസ്റ്റ് ക്ലാസ്സ് എസി ടിക്കറ്റുകളുടെ നിരക്കനുസരിച്ച് സെസ് ഏര്‍പ്പെടുത്താനുമാണ് റെയില്‍വേ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ആളില്ലാ ലെവല്‍ ക്രോസ്സുകളില്‍ അണ്ടര്‍പാസ്സോ ഓവര്‍ ബ്രിഡ്‌ജോ നിര്‍മ്മിക്കുക, ട്രാക്കുകള്‍ അപ്‌ഗ്രേഡ് ചെയ്യുക, ബലപ്പെടുത്തുക, സിഗ്നല്‍ സംവിധാനം പരിഷ്കരിക്കുക തുടങ്ങിയ പ്രവൃത്തികള്‍ക്കായി 1.20 ലക്ഷം കോടി രൂപയുടെ (1,19,183) സുരക്ഷാ ഫണ്ട് അനുവദിക്കണമെന്നാണ് ധനമന്ത്രാലയത്തോട് റെയില്‍വേ ആവശ്യപ്പെട്ടത്. അടിക്കടിയുള്ള ട്രെയിന്‍ അപകടങ്ങള്‍ കുറയ്ക്കുക, റെയില്‍വേയെ ആധുനീകരിക്കുക, തീവണ്ടികളുടെ വേഗത വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് റെയില്‍വേ പദ്ധതി രൂപപ്പെടുത്തിയത്. എന്നാല്‍ ആകെ പദ്ധതി ചിലവിന്റെ 25 ശതമാനം മാത്രമേ തങ്ങള്‍ക്ക് അനുവദിക്കാന്‍ സാധിക്കൂ എന്നും ബാക്കി തുക ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് കണ്ടെത്തണമെന്നാണ് ധനമന്ത്രാലയത്തിന്റെ നിലപാട്.

ടിക്കറ്റ് നിരക്കുയര്‍ത്തുന്ന നിർദേശത്തോട് യോജിപ്പില്ലെന്നും, കുറഞ്ഞ ബുക്കിംഗ് നിരക്കും എസി കംപാര്‍ട്ട്‌മെന്റുകളിലെ ടിക്കറ്റ് ചാര്‍ജ് വിമാനടിക്കറ്റിന്റെ നിലവാരത്തില്‍ നില്‍ക്കുകയും ചെയ്യുന്ന അവസ്ഥയില്‍ ഇനിയും ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയാൽ അത് റെയില്‍വേയുടെ മുന്‍പോട്ടുള്ള പോക്കിനെ തന്നെ ബാധിക്കുമെന്ന ആശങ്ക ശക്തമാണെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button