ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വെയിറ്റിങ് ലിസ്റ്റാണെങ്കിലും ടിക്കറ്റ് കണ്‍ഫേമാകുമോ ഇല്ലയോ എന്നറിയാനുള്ള സൗകര്യവുമായി റെയിൽവേ. കണ്‍ഫേം ആകാനുള്ള സാധ്യത എത്ര ശതമാനമാണ് എന്ന് അറിയാനുള്ള അല്‍ഗരിതമാണ് സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന്റെ ആശയമാണ് സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്.
ടിക്കറ്റ് ബുക്കിങ്ങിന്റെ രീതികള്‍ വിശകലനം ചെയ്താണ് ഇത്തരത്തില്‍ സാധ്യത പ്രവചിക്കുന്നത്. അതായത് 13 വര്‍ഷത്തെ ടിക്കറ്റ് ബുക്കിങ് ചരിത്രം പരിശോധിച്ചാണ് സാധ്യതാ പ്രവചനം നടത്തുന്നത്. അതേസമയം ട്രെയിന്‍ വിവരങ്ങള്‍ പരിശോധിക്കാനായി ലോഗിന്‍ ചെയ്യേണ്ട എന്നതും പുതിയ വെബ്സൈറ്റിന്റെ സവിശേഷതയാണ്. വേഗത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നേരത്തെ തന്നെ വിവരങ്ങള്‍ പൂരിപ്പിച്ച് വെക്കാനുള്ള സൗകര്യവും ലഭ്യമാണ്. ഐആര്‍സിടിസി വെബ്‌സൈറ്റിന്റെ മുകളില്‍ ഇടത് ഭാഗത്തായി പുതിയ പതിപ്പ് പരിഷ്‌കരിക്കൂ എന്ന ലിങ്കിലൂടെ ഈ സൗകര്യങ്ങൾ നേടിയെടുക്കാവുന്നതാണ്.
Post Your Comments