Latest NewsNewsIndia

അവസാന നിമിഷം യാത്രമുടങ്ങിയാൽ.. പുതിയ സംവിധാനവുമായി ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: റി​സ​ർ​വ്​ ചെ​യ്​​ത ട്രെ​യി​ൻ യാ​ത്ര മു​ട​ങ്ങിയാല്‍ ആ പണം നഷ്ടമാകുമെന്ന് ആശങ്ക ഇനി വേണ്ട. റിസർവ് ചെയ്‌ത ടിക്കറ്റ് ഇനി മറ്റൊരാൾക്ക് കൈ​മാ​റ്റം ചെ​യ്യാനുള്ള സൗകര്യമാണ് ഇന്ത്യൻ റെയിൽവേ ഒരുക്കിയിരിക്കുന്നത്. പ്ര​ധാ​ന റെ​യി​ൽ​വേ സ്​​റ്റേ​ഷ​നു​ക​ളി​ലെ ചീ​ഫ്​ റി​സ​ർ​വേ​ഷ​ൻ സൂ​പ്പ​ർ​വൈ​സ​ർ​ക്കാ​ണ്​ ഇൗ ​രീ​തി​യി​ൽ ടി​ക്ക​റ്റു​ക​ൾ മ​റ്റൊ​രാ​ളു​ടെ പേ​രി​ലേ​ക്ക്​ മാ​റ്റു​ന്ന​തി​ന്​ അ​ധി​കാ​ര​മു​ള്ള​ത്. വി​വാ​ഹ​സം​ഘ​ത്തി​​െൻറ കൂ​െ​ട സ​ഞ്ച​രി​ക്കു​ന്ന ആ​ൾ​ക്ക്​ റി​സ​ർ​വ്​ ചെ​യ്​​ത ടി​ക്ക​റ്റ്​ മ​റ്റൊ​രാ​ൾ​ക്ക്​ ന​ൽ​കാം.

അ​പേ​ക്ഷ ട്രെ​യി​ൻ പു​റ​പ്പെ​ടു​ന്ന​തി​ന്​ 24 മ​ണി​ക്കൂ​ർ മു​മ്പ്​ വി​വാ​ഹ​സം​ഘ​ത്തെ ന​യി​ക്കു​ന്ന ആ​ളാ​ണ്​​ ന​ൽ​കേ​ണ്ട​ത്. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നും അം​ഗീ​കൃ​ത വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും റി​സ​ർ​വ്​ ചെ​യ്​​ത ടി​ക്ക​റ്റ്​ മ​റ്റൊ​രാ​ൾ​ക്ക്​ ന​ൽ​കാം. ഒരു വിദ്യാർത്ഥിയ്ക്ക് അതേ സ്ഥാപനത്തിലെ മറ്റൊരു വിദ്യാർത്ഥിയ്ക്ക് ട്രെയിൻ ടിക്കറ്റ് കൈമാറ്റം ചെയ്യണമെങ്കിൽ സ്ഥാപന മേധാവിയുടെ അനുമതി ലഭിച്ചിരിക്കണം. ഇൗ ​ടി​ക്ക​റ്റി​ൽ ഇ​തേ സ്​​ഥാ​പ​ന​ത്തി​ലെ വി​ദ്യാ​ർ​ഥി​ക്ക്​ യാ​ത്ര​ചെ​യ്യാം. എന്നാൽ ഒരിക്കൽ മാത്രമേ റിസര്‍വേഷന്‍ ടിക്കറ്റ് കൈമാറാനുള്ള അവസരം നല്‍കൂ എന്ന് ഇന്ത്യന്‍ റെയിൽവേ പ്രത്യേകം നിഷ്കർഷിച്ചിട്ടുണ്ട്.

ഒരു വ്യക്തിക്ക്, ടിക്കറ്റ് കുടുംബത്തിലെ അച്ഛനോ അമ്മയ്ക്കോ സഹോദരനോ സഹോദരിക്കോ കൈമാറാൻ സാധിക്കും. അതിനായി ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മു​മ്പ്​ ഈ വ്യക്തി ഇന്ത്യൻ റെയിൽവേയ്ക്ക് ഇത് സംബന്ധിച്ച് അപേക്ഷ സമർപ്പിക്കണമെന്ന് മാത്രം. എന്‍സിസി, വിദ്യാര്‍ഥികളുടെ സംഘം, കല്യാണ പാര്‍ട്ടി എന്നിവരുടെ കാര്യത്തില്‍ സംഘത്തിലെ പത്ത് ശതമാനത്തില്‍ കൂടുതല്‍ പേര്‍ മാറ്റം ആവശ്യപ്പെട്ടാല്‍ അനുവദിക്കേണ്ടതില്ലെന്നും റെയില്‍വേ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button