NewsIndia

വിമാന യാത്രക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ന്യൂഡൽഹി: ഇനി മുതൽ രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധനക്ക് ശേഷം യാത്രക്കാരുടെ ഹാൻഡ് ബാഗുകളിൽ ‘സെക്യൂരിറ്റി ചെക്ക്ഡ്’ ടാഗ് കെട്ടുന്നത് ഒഴിവാക്കി. വ്യോമയാന മന്ത്രാലയം പൈലറ്റ് പദ്ധതി നടപ്പാക്കിയത് ഡൽഹി, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലാണ് .

പരീക്ഷണാർഥം നടപ്പാക്കിയ പൈലറ്റ് പദ്ധതി വിജയകരമായാൽ മറ്റ് വിമാനത്താവളങ്ങളിൽ കൂടെ പദ്ധതി നടപ്പാക്കുമെന്ന് വ്യോമയാന സെക്രട്ടറി ആർ.എൻ ചൗധരി വ്യക്തമാക്കി. കൂടാതെ ഇ-ബോർഡിങ് കാർഡുകൾ യാത്രക്കാർക്ക് നൽകാനുള്ള പുതിയ പദ്ധതിയും വ്യോമയാന മന്ത്രാലയം നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

സുരക്ഷാ പരിശോധനക്ക് ശേഷം ബോർഡിങ് ഗേറ്റിലെത്തുന്ന പല യാത്രക്കാരുടെയും ഹാൻഡ് ബാഗുകളിൽ നിന്ന് ‘സെക്യൂരിറ്റി ചെക്ക്ഡ്’ ടാഗ് നഷ്ടപ്പെടാറുണ്ട്. ഈ സാഹചര്യത്തിൽ പുതിയ ടാഗ് ലഭിക്കുന്നതിന് സുരക്ഷാ പരിശോധനാ കൗണ്ടറിൽ യാത്രക്കാർ എത്തണം. ഇത് വിമാനം വൈകാൻ കാരണമാകുന്നതായും വ്യോമയാന സെക്രട്ടറി പറഞ്ഞു. വിമാനത്താവളങ്ങളുടെ സുരക്ഷാ ചുമതലയുള്ള സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്)ന് മന്ത്രാലയത്തിനു ഏവിയേഷൻ സെക്രട്ടറിയുടെ പുതിയ നിർദേശം കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button