IndiaNews

കെട്ടിടം തകർന്നു വീണു; നിരവധി മരണം

ഹൈദരാബാദ്: ഹൈദരബാദില്‍ ആറു നില കെട്ടിടം തകര്‍ന്നു. അപകടത്തിൽ 10 പേർ മരിച്ചു. നാനാക്രംഗുഡ പ്രദേശത്തെ ആറുനില കെട്ടിടമാണ് തകര്‍ന്ന് വീണത്. അപകടസമയത്ത് അഞ്ച് കുടുംബങ്ങള്‍ കെട്ടിടത്തിനകത്തുണ്ടായിരുനെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. കെട്ടിത്തിലെ പ്ലംബിങ് ജോലിക്കാരുടേയും കാവല്‍ക്കാരന്റേയും കുടുംബങ്ങളായിരുന്നു ഇവ.

അപകടം നടന്നത് കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നവർ ഉറങ്ങുന്ന സമയത്തായിരുന്നു. ഈ ഇടയ്ക്ക് നിര്‍മാണം പൂര്‍ത്തിയായ കെട്ടിടത്തിന്റെ അവസാനഘട്ട മിനുക്ക് പണികള്‍ നടന്നുവരുന്നതിനിടെയാണ് അപകടം നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അപകടത്തെ തുടര്‍ന്ന് ദേശീയ ദുരന്തനിവാരണ സേന സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയാണ്. തെലുങ്കാന ആഭ്യന്തര മന്ത്രി നരസിംഹ റെഡ്ഡിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button