തൃശൂർ: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ആക്രിക്കച്ചവടക്കാരുമായി ജില്ലാ ഭരണകൂടങ്ങള്‍ നടത്തിയ ചർച്ചയുടെ പശ്ചാത്തലത്തിൽ ഉപയോഗിച്ച പാല്‍ കവര്‍ സൂക്ഷിച്ച് വെച്ചശേഷം നല്‍കിയാല്‍ കിലോക്ക് 40 രൂപ നൽകാൻ നിർദേശം . പ്ളാസ്റ്റിക് മാലിന്യ സംസ്കരണം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഇങ്ങനെയൊരു നിർദേശം.ഉപയോഗിച്ച പാല്‍ കവര്‍ വൃത്തിയാക്കി നല്‍കിയാല്‍ കിലോക്ക് 40 രൂപ വെച്ച് നല്‍കാമെന്ന് ആക്രിക്കച്ചവടക്കാര്‍ സമ്മതിച്ചിട്ടുണ്ട്.
പാല്‍ കവറുകള്‍ ഉപയോഗശേഷം വലിച്ചെറിയുന്നത് വലിയ രീതിയിലുള്ള പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഇടയാക്കാറുണ്ട്. ഈ നിർദേശം നടപ്പിലായാൽ പ്ളാസ്റ്റിക് കവര്‍ വിഷയം ഒരു പരിധി വരെ പരിഹരിക്കാനും കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. എന്നാൽ വൃത്തിയുള്ള കവറുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്
Post Your Comments