പെരിന്തല്‍മണ്ണ : നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് മിഷനെ അനുകരിച്ച് പിണറായി വിജയന്‍ സര്‍ക്കാര്‍ നടപ്പാക്കിയ ഹരിത കേരള മിഷന്‍ തുടക്കത്തിലേ പാളുന്നതായി റിപ്പോര്‍ട്ടുകള്‍. കമ്മ്യൂണിസ്റ്റ് ആചാര്യന്‍ സാക്ഷാല്‍ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ജന്മസ്ഥലമായ ഏലംകുളത്തെ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഓഫിസാണ് ഹരിത കേരള മിഷന്‍ പദ്ധതിയെ നാണിപ്പിക്കുന്നത്. പഞ്ചായത്ത് രൂപീകരിച്ച നാള്‍ മുതല്‍ ഇവിടെ ഭരണം കൈയ്യാളുന്നത് സിപിഎമ്മാണ്. കേരളത്തിലെ ഒട്ടുമിക്ക പഞ്ചായത്ത് ഓഫീസുകളും സ്മാര്‍ട്ട് ഓഫീസുകളായി മാറുമ്പോള്‍ കുപ്പത്തൊട്ടിലായി മാറുകയാണ് ഏലംകുളം പഞ്ചായത്ത് ഓഫീസ്. പൊട്ടിയ വാഷ്ബെയിസിനും മാലിന്യം നിറഞ്ഞ പ്ളാസ്റ്റിക് കവറുകളും ചിതറി കിടക്കുന്ന പേപ്പര്‍ കൂമ്പാരങ്ങളും ഓഫീസിന്റെ മുഖമുദ്രയായി മാറി കഴിഞ്ഞു.
പഞ്ചായത്ത് ഓഫീസ് കൂടാതെ , കെഎസ്ഇബി, കൃഷി ഭവന്‍, ഹോമിയോ ക്ലിനിക് എന്നിവയെല്ലാം ഒരേ കുടക്കീഴില്‍ ആയതിനാല്‍ നൂറുകണക്കിന് ആളുകളാണ് ദിനംപ്രതി ഇവിടെ വന്നു പോകുന്നത്. ഇവര്‍ക്ക് ആവശ്യമായ യാതൊരുവിധ സൗകര്യവും ഒരുക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. മാത്രമല്ല , പഞ്ചായത്ത് അധികൃതരുടെ പിടിപ്പുകേട് കൊണ്ട് ഇവിടെ നശിച്ചു പോകുന്നത് ലക്ഷങ്ങളുടെ പൊതുമുതലുകളാണെന്നും ജനങ്ങള്‍ പരാതി പറയുന്നു.
Post Your Comments