തിരുവനന്തപുരം: കുപ്പിവെള്ളത്തിലും മീനിലും മാത്രമല്ല പാലിലും മാരക രോഗങ്ങള്‍ക്ക് വഴിയൊരുക്കുന്ന രാസവസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടെന്ന് വിവരം. ശ്രീലക്ഷ്മി, ഇടനാട്, വികെപി മില്‍ക് പ്രോഡക്ട് എന്നീ കമ്പനികളുടെ പാലുകളിലാണ് മാരക വിഷങ്ങള്‍ ചേര്‍ത്തതായി ഡയറി കണ്ടെത്തിയത്. ഉദര കാന്‍സറിന് കാരണമായ മാല്‍ട്രോടെക്സ്ട്രിന്‍ എന്ന മാരക വിഷമാണ് പാലുകളില്‍ കണ്ടെത്തിയത്. പാല്‍ ടാങ്കറുകളുടെ പരിശോധനയില്‍ നിന്നുമാണ് ഇത് വ്യക്തമായത്. ഇതോടെ കേരളത്തിലെ പല കവര്‍ പാലുകളിലും മാരക രാസവസ്തുക്കള്‍ അടങ്ങിയിട്ടുള്ളതായി വ്യക്തമാണ്.
READ ALSO: പ്രമുഖ ബ്രാന്‍ഡുകളുടെ കറിമസാല പൊടികളില്‍ മാരകവിഷം: റിപ്പോര്‍ട്ട് പുറത്ത്
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ദിവസവും ലക്ഷക്കണക്കിന് ലിറ്റര്‍ കവര്‍ പാലാണ് അതിര്‍ത്തി കടന്നെത്തുന്നത്. ഇങ്ങനെയെത്തുന്ന പാലുകളുടെ ഗുണമേന്മ പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ സംസ്ഥാനത്ത് വളരെ കുറവാണ്. കൊല്ലം തെന്മലയില്‍ മാത്രമാണ് ഡയറി വകുപ്പ് പ്രത്യേക പരിശാധന നടത്തിയത്. പരിശോധനയില്‍ 8000 ലിറ്റര്‍ പാലാണ് പിടികൂടി നശിപ്പിച്ചത്.
കേരളത്തില്‍ ഉത്പാദിപ്പിക്കുന്നത് എന്നറിയിക്കാനായി നാടന്‍ പേരുകളിലാണ് പാലുകള്‍ എത്തുന്നത്. ഫോര്‍മാലിന്‍, ഹൈഡ്രജന്‍ പെറോക്സൈഡ്, സോഡിയം കാര്‍ബണേറ്റ്, യൂറിയ, പശ തുടങ്ങിയവയും പാലിന്റെ കൊഴുപ്പ് കൂട്ടാനും കേടാകാതിരിക്കാാനും ഉപയോഗിക്കുന്നുണ്ടെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. അണുനാശിനിയാണ് ഹൈഡ്രജന്‍ പെറോക്സൈഡ്. മുറിവുകളും മറ്റും ഉണങ്ങാന്‍ ഉപയോഗിക്കുന്ന ഇവ പുറമേ പുരട്ടാനുള്ളതാണ്. ചെറിയ തോതില്‍ മാത്രമേ മുറിവുകളില്‍ പ്രയോഗിക്കാവൂ. സോപ്പ്, ഡിറ്റര്‍ജന്റ്, കടലാസ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന സോഡിയം കാര്‍ബണേറ്റ് കഠിന ജലം മൃദുവാക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ്. പക്ഷെ നിരന്തരം ഉള്ളില്‍ ചെല്ലുന്നത് മാരകമായ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അള്‍സര്‍ അടക്കമുള്ള ഉദര രോഗങ്ങള്‍ ഇത് മൂലം പിടിപെടുന്നു.
Post Your Comments