KeralaNews

മഞ്ജുവാര്യർ ഉൾപ്പെടെയുള്ളവർ എത്താൻ വൈകി: ഒടുവിൽ മുഖ്യമന്ത്രിയുടെ ഈർഷ്യ അകറ്റാൻ പരിപാടി വെട്ടിക്കുറച്ച് സംഘാടകർ

തിരുവനന്തപുരം: ഹരിതകേരളം പരിപാടിയുടെ ഉദ്ഘാടനത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങിലെ മുഖ്യാതിഥി നടി മഞ്ജുവാര്യരെ കാത്തിരുന്നത് മുക്കാല്‍ മണിക്കൂര്‍. ഒടുവിൽ മുഖ്യമന്ത്രിയുടെ ഈർഷ്യ അകറ്റാൻ സംഘാടകർ പരിപാടി വെട്ടിക്കുറച്ചു. 9 മണിക്കായിരുന്നു ഉദ്ഘാടനം. ഗായകന്‍ യേശുദാസ് പത്ത് മിനിട്ടിനകം എത്തി. മഞ്ജു വാര്യർ എത്താൻ മുക്കാൽ മണിക്കൂർ കാത്തിരിക്കേണ്ടി വന്നു.

തുടർന്ന് 9.45നെത്തിയ മഞ്ജു മുഖ്യമന്ത്രിയുടെ അടുത്തിരുന്നെങ്കിലും അദ്ദേഹം ഗൗനിച്ചില്ല. സ്വാഗതപ്രസംഗവും അദ്ധ്യക്ഷ പ്രസംഗവും ഏതാനും വാക്കുകളിലൊതുക്കിയും വേദിയിലുണ്ടായിരുന്ന എംഎ‍ല്‍എമാര്‍, ആസൂത്രണബോര്‍ഡ് ഉപാദ്ധ്യക്ഷന്‍, പരിപാടിയുടെ വൈസ് ചെയര്‍മാന്‍ ടി.എന്‍. സീമ എന്നിവര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കാതെയും പരിപാടി വെട്ടിക്കുറച്ചാണ് സംഘാടകര്‍ മുഖ്യമന്ത്രിയുടെ ഈര്‍ഷ്യ മാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button