ഇസ്ലാമാബാദ്: പാകിസ്ഥാന് ലോകബാങ്ക് എട്ടിന്റെ പണി കൊടുത്തു. വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ വായ്പ്പ നല്‍കാമെന്ന് പറഞ്ഞ ലോകബാങ്ക് പാകിസ്ഥാനെ കൈയൊഴിഞ്ഞു. പാകിസ്ഥാന് നല്‍കാമെന്നേറ്റ വായ്പ്പ ലോകബാങ്ക് റദ്ദാക്കി. 10 കോടി ഡോളറിന്റെ വായ്പ്പയാണ് റദ്ദാക്കിയത്.
പദ്ധതി നടപ്പിലാക്കുന്നതില്‍ കരാറേറ്റ കമ്പനി വരുത്തുന്ന വീഴ്ചയും പദ്ധതിക്ക് പാകിസ്ഥാന്റെ താത്പര്യമില്ലായ്മയും ചൂണ്ടിക്കാട്ടിയാണ് ലോക ബാങ്കിന്റെ നടപടി. പാകിസ്ഥാനിലെ കറാച്ചി, ബലൂചിസ്ഥാന്‍, സിന്ദ് പ്രവിശ്യകളില്‍ പ്രകൃതി വാതകം പൈപ്പ് ലൈന്‍ വഴി എത്തിക്കാനായിരുന്നു പദ്ധതി.
കരാര്‍ ഏറ്റിരുന്ന സൂയ് സൗത്തേണ്‍ ഗ്യാസ് കമ്പനി നടത്തിയ ചില അനധികൃത ഇടപെടലുകള്‍ പദ്ധതി ചെലവ് കുത്തനെ ഉയര്‍ത്തിയതായും ലോകബാങ്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യ ഗഡുവായി 2.5 കോടി ഡോളര്‍ പാകിസ്ഥാന് ഇതിനോടകം കൈമാറായിട്ടുണ്ട്.
Post Your Comments