Kerala

കാലാവസ്ഥ വ്യതിയാനം : കേരളത്തിലെ ഈ വര്‍ഷത്തെ മഴയിൽ ഗണ്യമായ കുറവ്

തിരുവനന്തപുരം : കാലാവസ്ഥ വ്യതിയാനം മൂലം തുലാവർഷത്തിൽ ലഭിക്കേണ്ട മഴയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതിനാൽ കേരളത്തില്‍ ഈ വര്‍ഷം മഴയുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. ആന്ധ്ര തീരം കേന്ദ്രീകരിച്ച് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ചുഴലി കൊടുങ്കാറ്റ്‌ എത്തിയാല്‍ അടുത്ത ആഴ്‌ച കേരളത്തിലെ ചില ജില്ലകളില്‍ മഴ ലഭിക്കാനിടയുണ്ടെന്ന്‌ തിരുവനന്തപുരം കാലാവസ്‌ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. ചെന്നൈ തീരത്ത്‌ ചുഴലി കൊടുങ്കാറ്റ്‌ കഴിഞ്ഞ ദിവസം എത്തിയതിനെത്തുടര്‍ന്ന്‌ പാലക്കാട്‌, എറണാകുളം, തുശൂര്‍,കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ ലഭിച്ചതായും, കടലില്‍ രൂപം കൊള്ളുന്ന ചുഴലികൊടുങ്കാറ്റ്‌ മൂലമല്ലാതെ ഇനി സംസ്‌ഥാനത്ത്‌ മഴ കിട്ടാന്‍ സാധ്യതയില്ലെന്നും അധികൃതർ വ്യക്തമാക്കി.

സംസ്‌ഥാനത്തെ കാലാവസ്‌ഥയില്‍ വന്ന വലിയ മാറ്റം കാരണം ഇത്തവണ വരള്‍ച്ച അതി രൂക്ഷമായിരിക്കും. മലയോര പ്രദേശങ്ങളില്‍ ഇപ്പോള്‍ തന്നെ കിണറുകളില്‍ ജലവിതാനം താഴ്‌ന്നുകൊണ്ടിരിക്കുന്നതിനാൽ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു.

തുലാവർഷം കേരളത്തിൽ വരാത്തതാണ് സംസ്‌ഥാനത്തെ മഴയുടെ തോത്‌ ഗണ്യമായി കുറയാൻ കാരണം. ഇതിനെ തുടർന്ന് കഴിഞ്ഞ രണ്ടു മാസങ്ങളില്‍ സംസ്‌ഥാനത്ത്‌ 63 ശതമാനം മഴയുടെ കുറവാണ്‌ രേഖപ്പെടുത്തിയത്‌. ഇതിൽ കോഴിക്കാട്ടും കാസര്‍കോട്ടുമാണ്‌ ഏറ്റവും കുറവ് മഴ ലഭിച്ച ജില്ലകൾ. കാൽ നൂറ്റാണ്ടിലെ തന്നെ ഏറ്റവും കുറവ് മഴയാണ്‌ ഇത്തവണ സംസ്‌ഥാനത്ത്‌ ലഭിച്ചത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button