തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. എല്ലാ ജില്ലകളിലും മഴ പെയ്യുമെങ്കിലും ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
890.9 മില്ലീ മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് സംസ്ഥാനത്തിന് ജൂണ്‍ ഒന്ന് മുതല്‍ ജൂലായ് 10 വരെ ലഭിച്ചത് 510.2 മില്ലീ മീറ്റര്‍ മഴയാണ്. 43 ശതമാനത്തിന്റെ കുറവാണ് മഴയുടെ അളവില്‍ ഉണ്ടായത്. ഇടുക്കി ജില്ലയിലാണ് ഇക്കാലയളവില്‍ ഏറ്റവും കുറച്ച് മഴപെയ്തത്. ഇവിടെ 56 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്.
ഏറ്റവും കൂടുതല്‍ മഴ ലഭിച്ച ജില്ല തിരുവനന്തപുരമാണ്. വയനാട്, പത്തനംതിട്ട ജില്ലകളില്‍ പകുതിയില്‍ താഴെ മാത്രമാണ് ഇക്കാലയളില്‍ മഴ ലഭിച്ചത്.
Post Your Comments