ദുബായ് : അപ്രതീക്ഷിത മഴയിൽ കുളിച്ച് യുഎഇ. ഞായറാഴ്ച പുലർച്ചെ ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലും വടക്കൻ എമിറേറ്റുകളിലുമാണ് നേരിയ മഴ പെയ്തത്. ഫുജൈറ, റാസൽഖൈമ എമിറേറ്റുകളിലെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചു. താപനില കുറഞ്ഞെന്നും പലയിടത്തും അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലെന്നുമാണ് റിപ്പോർട്ട്.
#المركز_الوطني_للأرصاد#أمطار_الخير #شارع_الشيخ_محمد_بن_راشد #هواة_الطقس#أصدقاء_المركز_الوطني_للأرصاد pic.twitter.com/suzxRyoiTK
— المركز الوطني للأرصاد (@NCMS_media) February 3, 2019
മഴ കാരണം ദൂരക്കാഴ്ച കുറഞ്ഞതിനാല്‍ വാഹനങ്ങൾ പതുക്കെയാണ് സഞ്ചരിച്ചത്. ഡ്രൈവർമാർ പ്രത്യേകം ശ്രദ്ധിക്കണമെന്നും വാഹനങ്ങളെ മറികടക്കുന്നത് കഴിയുന്നതും ഒഴിവാക്കണമെന്നും ഓവർടേക്ക് ചെയ്യുമ്പോൾ അതീവ ശ്രദ്ധചെലുത്തണമെന്നു ആർടിഎ മുന്നറിയിപ്പ് നൽകി. അതേസമയം മഴയുടെയും കാലാവസ്ഥാ മാറ്റത്തിന്റെയും ദൃശ്യങ്ങളും ചിത്രങ്ങളും ജനങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.
— المركز الوطني للأرصاد (@NCMS_media) February 3, 2019
55 കിലോമീറ്റർ വേഗതയിൽ പലയിടങ്ങളിലും കാറ്റടിക്കാൻ സാധ്യതയുണ്ടെന്നും ഞായറാഴ്ച രാവിലെ മൂന്നു മണി മുതൽ തിങ്കളാഴ്ച പുലർച്ചെ വരെ 6 മുതൽ 10 അടി ഉയരത്തില്‍ തിരമാലകൾ അടിക്കാൻ സാധ്യതയുണ്ടെന്നും യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രാവിലെ നൽകിയ മുന്നറിയിപ്പിൽ പറയുന്നു.
https://www.instagram.com/p/BtaUXRiB1x1/?utm_source=ig_web_copy_link
Post Your Comments