
ഡൽഹി: ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഎസ്‌പി,ആർഎൽഡി, കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക്. ബിഎസ്‌പി എംഎൽഎമാരായ ഇന്ദർപാൽ സിങ്, മാംതേഷ് ശാക്യ, കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രി ശ്രീപദ് മിശ്രയുടെ മകനുമായ രാകേഷ് മിശ്ര, ആർഎൽഡി മുൻ സംസ്ഥാന അധ്യക്ഷൻ മുന്ന സിങ് ചൗഹാന്റെ ഭാര്യ ശോഭാസിങ് ചൗഹാൻ എന്നിവരാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നിരിക്കുന്നത്.
ലക്‌നൗ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസ്ഥാനപ്രസിഡന്റ് കേശവ്പ്രസാദ് മൗര്യ ഇവരെ അംഗത്വം നൽകി സ്വീകരിച്ചു. കോൺഗ്രസിൽ നിന്ന് മുൻ സംസ്ഥാന അധ്യക്ഷ റീത്ത ബഹുഗുണ ജോഷിയും കോൺഗ്രസ് വക്താവ് ശബ്‌നം പാണ്ഡേയും ബിഎസ്പിയിൽ നിന്ന് പ്രതിപക്ഷനേതാവ് സ്വാമി പ്രസാദ് മൗര്യ, മുതിർന്ന നേതാവ് ബ്രജേഷ് പാതക്ക് എന്നിവരും ഇതിന് മുൻപ് ബിജെപിയിൽ ചേർന്നിരുന്നു
Post Your Comments