ഡൽഹി: ഈ വര്‍ഷം ജനങ്ങളെ എറ്റവും കൂടുതല്‍ സ്വാധീച്ച ട്വീറ്റിനുള്ള പുരസ്‌കാരമായ ഗോള്‍ഡന്‍ ട്വീറ്റ് ഓഫ് 2016 പ്രഖ്യാപിച്ചു. ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ ഈ വര്‍ഷത്തെ ട്വീറ്റുകള്‍ കോഹ്ലിയുടേതാണെന്ന ട്വിറ്റര്‍ ഇന്ത്യയുടെ റിപ്പോര്‍ട്ട്. ട്വന്റി-ട്വന്റിയിലെ തന്റെ മോശം പ്രകടനത്തിന് കാരണക്കാരിയെന്നാരോപിച്ച് നവമാധ്യങ്ങളൊന്നാകെ അനുഷ്‌കയെ കടന്നാക്രമിച്ചിരുന്നു. അനുഷ്കയെ പിന്തുണച്ചു കോഹ്ലി ട്വീറ്റ് ചെയ്തിരുന്നു. അനുഷ്ക കാരണമല്ല പ്രകടനം മോശമായതെന്ന കോഹ്ലിയുടെ ട്വീറ്റിന് 39,000 റീ ട്വീറ്റുകളാണു ലഭിച്ചത്. ബോളിവുഡ് താരത്തെ പിന്തുണച്ചതിന് ട്വിറ്ററിറ്റസ് കോഹ്ലിയെ അഭിനന്ദിക്കുകയും ചെയ്തു.
നരേന്ദ്ര മോദിയുടെ നോട്ട് നിരോധനത്തെപ്പറ്റിയുള്ള ട്വീറ്റുകളെയൊക്കെ മറി കടന്നാണ് വിരാട് ഒന്നാമതെത്തിയത്. 2016 മാര്‍ച്ചിലായിരുന്നു വിരാടിന്റെ ട്വീറ്റ്. ലജ്ജ തോന്നുന്നു. അല്‍പം കരുണ കാണിക്കണം. അനുഷ്‌ക എന്നും തന്നെ പിന്തുണക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നായിരുന്നു കോഹ്ലി ട്വീറ്റ് ചെയ്തത്. കോഹ്ലിയുടെ ട്വീറ്റ് നവമാധ്യമങ്ങളില്‍ വൈറലായിരുന്നു. നവമാധ്യമങ്ങളുടെ കടന്നാക്രമണങ്ങളില്‍ നിന്ന് സ്ത്രീയെ സംരക്ഷിക്കാന്‍ വിരാട് കാണിച്ച ചങ്കൂറ്റം മാതൃകാപരമാണ്. വിരാട് തന്നെയാണ് യഥാര്‍ത്ഥ വിജയിയെന്ന് ഇന്ത്യയിലെ ട്വിറ്ററിന്റെ എംഡിയായ മായ ഹരി പറഞ്ഞു.
Post Your Comments