നാഗങ്ങൾ മനുഷ്യരൂപമെടുത്തു വരുന്ന ക്ഷേത്രമാണ് വെള്ളാമശ്ശേരി ഗരുഡൻകാവ് എന്നാണ് പറയപ്പെടുന്നത്. മണ്ഡലകാലത്താണ് ഇത്തരത്തിൽ നാഗങ്ങൾ എത്തുന്നത്. ഇവിടുത്തെ പ്രധാന പ്രതിഷ്ഠ് ഗരുഡനാണ്. നാഗശത്രുവായ ഗരുഡനെ പ്രസാദി പ്പിച്ച് തങ്ങളുടെ ആയുസ്സ് ഒരു വർഷം കൂടി നീട്ടിക്കിട്ടുന്നതിനു വേണ്ടിയാണ് നാഗങ്ങൾ മനുഷ്യരൂപത്തിൽ ഇവിടെയെത്തുന്നതെന്നാണ് വിശ്വാസം. സർപ്പദോഷവും സർപ്പശാപവും ഉള്ളവർ ഈ സമയം ഇവിടെ വന്നു തൊഴുതാൽ അവർക്കു ശാപ മോചനം ലഭിക്കുമെന്നാണ് വിശ്വാസം.
കേരളത്തിൽ അപൂർവമാണ് ഗരുഡൻ പ്രധാന പ്രതിഷ്ഠയായ ക്ഷേത്രമുള്ളത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രമാണിത്. വെള്ളാ മകളുടെ വാസസ്ഥലം എന്ന അർത്ഥത്തിലാണ് വെള്ളാമശ്ശേരി എന്ന പേരു വന്നത് എന്നാണ് കരുതപ്പെടുന്നത്. വൈഷ്ണവ പ്രാധാന്യമുള്ള ക്ഷേത്രാമാണ് ഇത്. വെള്ളാമശ്ശേരി ഗരുഡൻ കാവ് മലപ്പുറം ജില്ലയിലെ തിരൂരിനടുത്താണ് സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രം. ഗരുഡ ക്ഷേത്രം എന്ന പേരിലാണ് പ്രസിദ്ധം എന്നാൽ മഹാവിഷ്ണു ഇവിടെ മറ്റൊരു പ്രധാന പ്രതിഷ്ഠയാണ്. കൂർമ്മാവതാരത്തിലാണ് വിഷ്ണു പ്രതിഷ്ഠ. അതിനു നേരെ പിന്നിലാണ് ഗരുഡ പ്രതിഷ്ഠ. മണ്ഡലകാലം ഇവിടെ ഗരുഡോത്സവമായി ആഘോഷിക്കുന്നു.
Post Your Comments