തൃപ്പൂണിത്തുറ: കോസ്റ്റ് ഗാര്‍ഡില്‍ അസിസ്റ്റന്‍റ് കമന്‍ഡന്‍റ് ആണെന്നും ഇന്ത്യന്‍ നേവിയിലും കോസ്റ്റ് ഗാര്‍ഡിലും നിയമനം വാങ്ങിത്തരാമെന്നും വിശ്വസിപ്പിച്ച് ആലുവ സ്വദേശി ഫിറോസ് മുഹമ്മദിന്‍റെയും സുഹൃത്തുക്കളുടെയും കയ്യില്‍ നിന്ന് ആറു ലക്ഷത്തിലധികം രൂപ തട്ടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ . മലപ്പുറം കൈനോട് പിലാക്കല്‍ വീട്ടില്‍ അമീര്‍ സുഫിയാ(25)നെയാണ് തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റ് ചെയ്തത്.
തട്ടിപ്പിനിരയായ യുവാക്കളെ വിശ്വസിപ്പിക്കാന്‍ പ്രതി യൂണിഫോം ധരിച്ചു നില്‍ക്കുന്ന ഫോട്ടോകളും പിസ്റ്റളിന്‍റെ ഫോട്ടോയും കോസ്റ്റ് ഗാര്‍ഡിന്‍റെ പേരില്‍ അഡ്മിറ്റ് കാര്‍ഡും വ്യാജമായി നിര്‍മിച്ച് അയച്ചുകൊടുത്തിരുന്നു. യൂണിഫോമും എയര്‍ പിസ്റ്റളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എരൂര്‍ ഭാഗത്തുള്ള സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്തായിരുന്നു തട്ടിപ്പ് നടത്തിയത്. അറസ്റ്റ് ചെയ്ത പ്രതിയെ തൃപ്പൂണിത്തുറ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കി.
Post Your Comments