KeralaLatest NewsNews

ലഹരി കടത്താൻ പണത്തിന് വേണ്ടി വീട് വിറ്റു, പ്രതിഫലം വലിയ തുക: മലപ്പുറം സ്വദേശി അറസ്റ്റിൽ

തൃശൂർ : ദേശീയപാതയിലൂടെ ലോറിയിൽ കടത്തിയ 40 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങളും പാൻമസാലയും പൊലീസ് പിടികൂടി. ലോറി ഡ്രൈവർ മലപ്പുറം പൊന്നാനി സ്വദേശി അമ്പലത്ത് സൈനുൽ ആബിദ് (30) നെ പോലീസ് അറസ്റ്റ് ചെയ്തു. 260 പാക്കറ്റ് ലഹരി വസ്തുക്കളും വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. ലോറിയിൽ പാൽപ്പൊടി, ബിസ്‌കറ്റ് എന്നിവ നിറച്ച പെട്ടികൾക്കു താഴെയാണ് നിരോധിത വസ്തുക്കൾ ഒളിപ്പിച്ചിരുന്നത്.

ലഹരി വസ്തുക്കൾ കടത്തിയാൽ ഭീമമായ തുകയാണ് മലപ്പുറം സ്വദേശിയായ ഇടപാടുകാരൻ സൈനുൽ ആബിദിന് വാഗ്ദാനം ചെയ്തിരുന്നത്. ഇതിനായി സൈനുൽ ആബിദ് സ്വന്തം വീട് വിറ്റാണ് തുക കണ്ടെത്തിയത്. 12 ലക്ഷം രൂപയാണ് വീട് വിറ്റ് ലഭിച്ചത്. നിരോധിത വസ്തുക്കൾ സംസ്ഥാനത്ത് എത്തിക്കുമ്പോൾ 10 ലക്ഷം രൂപ നൽകുമെന്നാണ് ഇടപാടുകാരൻ വാഗ്ദാനം നൽകിയിരുന്നത്.

Read Also  :  ആരാധനാലയങ്ങളില്‍ ജനുവരി 18 വരെ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല, ഞായറാഴ്ച ലോക്ഡൗണ്‍ 

ഇവിടെ നിന്ന് തമിഴ്‌നാട്ടിലേക്ക് കടത്തുന്നതിനും ലക്ഷങ്ങളാണ് വാഗ്ദാനം ലഭിച്ചിരിക്കുന്നത്. രണ്ട് സ്ഥലങ്ങളിലേക്കുള്ള ലോഡുകൾ കൊണ്ട് ലക്ഷങ്ങൾ സമ്പാദിക്കുകയായിരുന്നു സൈനുൽ ആബദിന്റെ ഉദ്ദേശ്യമെന്നും പോലീസ് പറഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ഇതുമായി ബന്ധമുള്ളവരെക്കുറിച്ചുള്ള വിവരം ലഭിച്ചതായാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button