Latest NewsNewsIndia

എ.ടി.എമ്മുകളിൽ നിറയ്ക്കാൻ നൽകിയ പണം തട്ടിയെടുത്ത സംഭവം: മലപ്പുറം സ്വദേശികൾ പിടിയിൽ

എ.ടി.എമ്മുകളിൽ പണം നിറയ്ക്കുന്ന മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സി.എം.എസ്. ഇൻഫോ സിസ്റ്റം എന്ന സ്വകാര്യ ഏജൻസിയുടെ പരാതിയിലാണ് നടപടി

മലപ്പുറം : എ.ടി.എമ്മുകളിൽ നിറയ്ക്കാൻ നൽകിയ 1.59 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ ഗ്രാമപഞ്ചായത്തംഗമുൾപ്പെടെ സ്വകാര്യ ഏജൻസിയിലെ നാലുപേർ പിടിയിൽ. വേങ്ങര ഊരകം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡംഗം എൻ.ടി. ഷിബു (31), കോഡൂർ ചട്ടിപ്പറമ്പ് സ്വദേശി എം.പി. ശശിധരൻ (32), മഞ്ചേരി മുള്ളമ്പാറ സ്വദേശി എം.ടി. മഹിത്ത് (34), കാവന്നൂർ ഇരുവേറ്റി സ്വദേശി കൃഷ്ണരാജ് (28) എന്നിവരെയാണ് മലപ്പുറം പോലീസ് പിടികൂടിയത്.

എ.ടി.എമ്മുകളിൽ പണം നിറയ്ക്കുന്ന മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സി.എം.എസ്. ഇൻഫോ സിസ്റ്റം എന്ന സ്വകാര്യ ഏജൻസിയുടെ പരാതിയിലാണ് നടപടി. 2021 ജൂൺ മുതൽ നവംബർ വരെയുള്ള ആറുമാസ കാലയളവിനിടയിലാണ് പണം നഷ്ടപ്പെട്ടത്. വിവിധ ഘട്ടങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള 13 എ.ടി.എമ്മുകളിൽ നിറയ്ക്കാനായി നൽകിയ തുകയിൽനിന്ന് 1,59,82,000 രൂപയാണ് നഷ്ടപ്പെട്ടത്. അറസ്റ്റിലായവർക്ക് 29 എ.ടി.എമ്മുകളുടെ മേൽനോട്ടമായിരുന്നു നൽകിയത്. എ.ടി.എമ്മുകളിൽ 20-ന് ഓഡിറ്റ് നടത്തിയപ്പോഴാണ് അനുവദിച്ച തുകയിലും നിറച്ച തുകയിലും വ്യത്യാസം കണ്ടത്. ഇവർക്ക് നൽകിയ 13 എ.ടി.എമ്മുകളിൽ 38.5 ലക്ഷത്തിന്റെ കുറവ് കണ്ടെത്തിയതോടെയാണ് ക്രമക്കേട് മനസിലായത്.

Read Also  :  തെരുവുകളിലൂടെ തന്റെ തുറന്ന ജീപ്പിൽ യാത്ര നടത്തി ലാലു പ്രസാദ് യാദവ്

അതേസമയം, പണം വായ്പ തിരിച്ചടയ്ക്കുന്നതിനും ആശുപത്രി ആവശ്യങ്ങൾക്കുമായി ഉപയോഗിച്ചെന്നാണ് പോലീസിന് പ്രതികൾ നൽകിയ മൊഴി. പിടിയിലായവർ അഞ്ചും ആറും വർഷമായി ഈ മേഖലയിൽ ജോലി ചെയ്യുന്നവരാണ്. മുൻപും ഇത്തരം തിരിമറികൾ നടന്നിട്ടിട്ടുണ്ടോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. സി ഐ. ജോബി തോമസ്, എസ്.ഐ. അമീറലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button