ന്യൂഡല്‍ഹി: ഡൽഹിയിൽ കനത്ത മൂടല്‍ മഞ്ഞ്. അടുത്തകാലത്തൊന്നും കണ്ടിട്ടില്ലാത്ത തരത്തിലുള്ള മഞ്ഞാണ് ഈ മാസം ഉണ്ടായിരിക്കുന്നത്. ഇതേ തുടർന്ന് വ്യാഴാഴ്ചയും ട്രെയിന്‍-വ്യോമഗതാഗതം താറുമാറായി. രാവിലെ എട്ട് മണിക്ക് തലസ്ഥാനത്തെ താപനില എട്ട് ഡിഗ്രിയാണ്. ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ കാഴ്ചാപരിധി 100 മീറ്റര്‍ മാത്രമായി. ഇതേതുടർന്ന് ആറ് അന്താരാഷ്ട്ര വിമാനങ്ങളും ഏഴ് ആഭ്യന്തര സര്‍വീസുകളും വൈകും. ഇതിന് പുറമെ ഒരു ആഭ്യന്തര വിമാന സര്‍വീസ് നിര്‍ത്തി വയക്കുകയും ചെയ്തു.
മാത്രമല്ല 94 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. 16 ട്രെയിനുകളുടെ സമയക്രമം പുന:ക്രമീകരിച്ചു. രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. ഡല്‍ഹിയെ കൂടാതെ ഉത്തര്‍പ്രദേശിലും പഞ്ചാബിലും കനത്ത മൂടല്‍ മഞ്ഞാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യതലസ്ഥാനത്തെ മൂടല്‍ മഞ്ഞ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Post Your Comments