കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ട്രെയിന്‍ പാളം തെറ്റി. 12 പേര്‍ക്ക് പരിക്കേറ്റു. ബീഹാറിലെ രാജേന്ദ്രനഗറില്‍ നിന്നും ആസാമിലെ ഗുവാഹട്ടിയിലേക്ക് പോവുകയായിരുന്ന ക്യാപ്പിറ്റല്‍ എക്‌സ്പ്രസ് ട്രെയിനാണ് അപകടത്തില്‍ പെട്ടത്.
രാത്രി ഒൻപതു മണിയോടെ കൊല്‍ക്കത്തയില്‍ നിന്നും 720 കിലോമീറ്റര്‍ അകലെയുള്ള സമുക്തല റോഡിന് സമീപത്താണ് അപകടമുണ്ടായിരിക്കുന്നത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് യാത്രക്കാരെ ഗുവാഹട്ടിയിലേക്ക് എത്തിക്കാനായി വേണ്ട ഏര്‍പ്പാടുകള്‍ ചെയ്ത് വരുന്നു. രണ്ടാഴ്ച്ചകള്‍ക്ക് മുമ്പാണ് കാണ്‍പൂരില്‍ ഇന്‍ഡോര്‍-പാട്‌ന ട്രെയിന്‍ പാളം തെറ്റിയത്. അപകടത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. അപകടത്തില്‍ ആരും മരിച്ചതായി റിപ്പോര്‍ട്ടുകളില്ല.
Post Your Comments