ന്യൂഡൽഹി● നോട്ട് പിൻവലിക്കൽ നടപടി തിടുക്കപ്പെട്ട് എടുത്ത തീരുമാനമായിരുന്നില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. തീരുമാനം കൂടിയാലോചനകൾക്കു ശേഷമായിരുന്നെന്നും നടപ്പാക്കുമ്പോൾ 12 ലക്ഷം കോടിയുടെ പുതിയ നോട്ടുകൾ നിക്ഷേപിച്ചിരുന്നതായും റിസർവ് ബാങ്ക് ഡപ്യൂട്ടി ഗവർണർ ആർ. ഗാന്ധി പറഞ്ഞു.
നോട്ട് പിൻവലിക്കലിനു ശേഷം 19 ബില്യൺ പുതിയ നോട്ടുകൾ വിപണിയിൽ എത്തിച്ചു. കഴിഞ്ഞ മൂന്നു വർഷമായി ഇറക്കിയ നോട്ടുകളേക്കാൾ കൂടുതലാണിത്. ആവിശ്യമായ നോട്ടുകൾ എത്തിക്കാനാണ് ശ്രമിക്കുന്നത്. ജനങ്ങൾ അനാവശ്യ ഭീതിയുണ്ടാക്കരുത്. ആർബിഐയുടെ പ്രസുകൾ ഡിസംബർ അഞ്ചു മുതൽ പൂർണതോതിൽ പ്രവർത്തിച്ചുവരികയാണ്. നാലു ലക്ഷം കോടി രൂപയുടെ നോട്ടുകൾ ബാങ്കുകളിൽ എത്തിച്ചതായും ഗാന്ധി കൂട്ടിച്ചേര്‍ത്തു.
Post Your Comments