News

പ്രമുഖ നടന്റെ ഭാര്യയുടെ കൈയിൽ നിന്ന് പത്ത് ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ കണ്ടെത്തി

ബെംഗളൂരു: പ്രമുഖ തെലുങ്ക് നടനായ എൻ. ബാലകൃഷ്‌ണയുടെ ഭാര്യ വസുന്ധരാദേവിയിൽ നിന്ന് പത്ത് ലക്ഷം രൂപയുടെ അസാധുനോട്ടുകൾ കണ്ടെത്തി . തിരുപ്പതിക്ക് സമീപമുള്ള റെനിഗുണ്ട എയര്‍പോര്‍ട്ടില്‍ വച്ചാണ് പണം പിടിച്ചെടുത്തത്. പിടിച്ചെടുത്ത നോട്ടുകള്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും പഴയ നോട്ടുകളാണ്.

എയർപോർട്ടിലെ സുരക്ഷാവിഭാഗത്തിന്റെയും ആദായനികുതി വകുപ്പ് അധികൃതരുടെയും ചോദ്യം ചെയ്യലിൽ വെങ്കിടേശ്വര ക്ഷേത്രത്തില്‍ ഭണ്ഡാരത്തില്‍ ഇടുന്നതിനായി കൊണ്ടു വന്നതാണ് പണം എന്നാണ് വസുന്ധരാദേവി നൽകിയ വിശദീകരണം. ആദായനികുതി രേഖകൾ ഹാജരാക്കിയതിനെ തുടർന്ന് പണം കൊണ്ടുപോകാൻ ഇവരെ പിന്നീട് അനുവദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button