KeralaNews

കോഴിക്കോട് നിന്നും ഒരു കോടിയിലേറെ രൂപയുടെ അസാധു നോട്ടുകൾ കണ്ടെത്തി

കോഴിക്കോട്: 1.2 കോടി രൂപയുടെ അസാധു നോട്ടുകളുമായി ഒരാള്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സി(ഡി.ആര്‍.ഐ )ന്റെ പിടിയിൽ. തൃശ്ശൂര്‍ കരുമാത്ര നെയ്വേലി പറമ്പില്‍ എന്‍.ബി. സിറാജുദ്ദീനാ (39)ണ് പിടിയിലായത്. മൂന്ന് പേർ ഓടി രക്ഷപെട്ടു. അസാധുനോട്ടിന്റെ ആവശ്യക്കാരനായി ചെന്ന ഡി.ആര്‍.ഐ. ഉദ്യോഗസ്ഥന് പരിശോധിക്കാനായാണ് ഈ തുക പ്രതികൾ നൽകിയത്. 32 കോടി രൂപയുടെ അസാധുനോട്ടുകള്‍ ഇവിടെ എത്തിച്ചിട്ടുണ്ടെന്നാണ് വിവരം ലഭിച്ചിരിക്കുന്നതെന്ന് ഡി.ആര്‍.ഐ. ഡെപ്യൂട്ടി ഡയറക്ടര്‍ ജി. ശബരീഷ് പറഞ്ഞു.

നാല്‍പ്പത് ലക്ഷത്തിന്റെ പുതിയനോട്ടുകള്‍ നല്‍കിയാല്‍ പകരം ഒരു കോടിയുടെ അസാധുനോട്ടുകള്‍ നല്‍കുകയാണ് ഈ സംഘം ചെയ്യുന്നത്. ഇതിൽ അഞ്ച് ലക്ഷം ഇടനിലക്കാരായി പ്രവർത്തിക്കുന്നവർക്കും. 35 ലക്ഷം ഉടമയ്ക്കുള്ളതുമാണ്. തമിഴ്‌നാട് വഴിയാണ് ഈ പണം കോഴിക്കോട്ടെത്തിയത്. ഓടി രക്ഷപെട്ടവറീ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button