തിരുവനന്തപുരം:പുതിയ ടെക്നോളജിയുമായി എസ്ബിഐ എടിഎം. എസ്ബിഐ ക്വിക് എന്ന ആപ്ലിക്കേഷന്‍ മുഖേന ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ട്രാന്സാക്ഷന് സൗകര്യങ്ങള്‍ ഓണ്‍ / ഓഫ് മോഡിലാക്കാനുള്ള സൗകര്യങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ എസ്ബിഐ ക്വിക്ക് ലഭ്യമാകും.
കടകളില്‍ കാര്‍ഡ് സ്വൈപ്പ് ചെയ്യുന്ന സൗകര്യം ആവശ്യമില്ലെങ്കിൽ പോയിന്റ് ഓഫ് സെയില്‍സ് എന്ന ഓപ്ഷൻ ഓഫ് ചെയ്യണം. ആവശ്യമില്ലാത്ത സൗകര്യങ്ങളെല്ലാം ഇതുപോലെ തന്നെ ഓഫ് ചെയ്ത് വെക്കാവുന്നതാണ്. എസ്ബിഐ ക്വിക്ക് വഴി ബാലന്‍സ് എന്‍ക്വയറി, എടിഎം കാര്‍ഡ് ബ്ലോക്കിങ്, മിനി സ്റ്റേറ്റ്മെന്റ്, ലോണ്‍ അന്വേഷണം എന്നിവയും ചെയ്യാം. ഇതിനോടകം 70 ലക്ഷം ആളുകള്‍ എസ്ബിഐ ക്വിക്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എസ്ബിഐ അറിയിച്ചു.
Post Your Comments