Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
NewsIndia

തമിഴ്‌നാട് പ്രാര്‍ത്ഥനയില്‍: കനത്ത സുരക്ഷ ഏര്‍പ്പെടുത്തി പോലീസ്; അപ്പോളോയ്ക്ക് മുന്നില്‍ ജനക്കൂട്ടം

ചെന്നൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് ജയലളിതയെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതോടെ തമിഴ്‌നാട് ഒന്നടങ്കം ഇളകി. അപ്പോളോ ആശുപത്രിയില്‍ ജനങ്ങള്‍ തമ്പടിച്ചിരിക്കുകയാണ്. അമ്മയ്ക്ക് ഒന്നും സംഭവിക്കരുതേ എന്ന പ്രാര്‍ത്ഥനയോടെയാണ് ജനങ്ങള്‍ ഇരിക്കുന്നത്.

ഇതോടെ കനത്ത സുരക്ഷയും ആശുപത്രിക്കു മുന്നില്‍ ഒരുക്കി കഴിഞ്ഞു. തമിഴ്നാട് ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു അപ്പോളോ ആശുപത്രിയിലേക്ക് പുറപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥരും തമിഴ്നാട് മന്ത്രിമാരും ആശുപത്രിയില്‍ എത്തിയതായാണ് വിവരം. ജയലളിതയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ തമിഴ്നാട്ടില്‍ ക്രമസമാധാന നില തകരാറിലാകുമെന്ന് റിപ്പോര്‍ട്ടുണ്ട്.

15327732_1554373081243153_599827344_

തമിഴ്നാട്ടിലേക്ക് സിആര്‍പിഎഫ് അടക്കമുള്ള കേന്ദ്ര സൈന്യം എത്തുമെന്നാണ് സൂചന. അണ്ണാ ഡിഎംകെ പ്രവര്‍ത്തകരാണ് ആശുപത്രി പരിസരത്ത് തമ്പടിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ജനം ആശുപത്രി ആക്രമിക്കാനുള്ള സാധ്യതയുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button